2030 ഫുട്ബാൾ ലോകകപ്പ് വേദി വീട്ടിലെത്തിക്കാൻ ബ്രിട്ടൻ
text_fieldsലണ്ടൻ: ഫിഫ ലോകകപ്പിെൻറ നൂറാം പിറന്നാളിലെ വിശ്വമേളയെ ബ്രിട്ടനിലെത്തിക്കാനൊരുങ്ങി സർക്കാർ. ബ്രിട്ടെൻറ ഭാഗമായ ഇംഗ്ലണ്ട്, നോർത്തേൺ അയർലഡ്, സ്കോട്ലൻഡ്, വെയ്ൽസ് എന്നിവർക്കൊപ്പം അയൽരാജ്യമായ അയർലൻഡുമായി ചേർന്ന് സംയുക്ത ആതിഥേയരാവാനാണ് നീക്കം. ബിഡ് കാമ്പയിനായി ബജറ്റിൽ 28 ദശലക്ഷം പൗണ്ട് പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. 1930ൽ ആരംഭിച്ച്, 2030ൽ ഒരു നൂറ്റാണ്ട് തികയുന്ന ലോകകപ്പ് ഫുട്ബാൾ ജന്മനാട്ടിലേക്ക് തിരികെയെത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബിഡ് നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.