ബുണ്ടസ് ലിഗയിൽ പുതിയ സീസണിലും അഞ്ച് പകരക്കാർ
text_fieldsഫ്രാങ്ക്ഫർട്ട്: കോവിഡ് മഹാമാരി മൂലം പുതിയ സീസണിലും അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളെ അനുവദിക്കാൻ ജർമൻ ബുണ്ടസ്ലിഗ തീരുമാനിച്ചു.
വ്യാഴാഴ്ച നടന്ന ജർമൻ ഫുട്ബാൾ ലീഗ് മീറ്റിങ്ങിൽ ആദ്യ രണ്ട് ലീഗുകളിലുള്ള 36 ക്ലബുകളും അഞ്ചു പകരക്കാരെ ഇറക്കുന്നതിന് അനുകൂലിച്ച് വോട്ടു ചെയ്തു.
കോവിഡിനുശേഷം കളിയാരംഭിച്ചപ്പോൾ ഏർപ്പെടുത്തിയ അഞ്ച് പകരക്കാർ സംവിധാനം അവസാനിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മൂന്നു പേരിലേക്ക് മാറിയിരുന്നു. 2020 മേയിൽ ഒരു കളിയിൽ അഞ്ചു പകരക്കാരെ അനുവദിക്കാമെന്ന് വ്യക്തമാക്കിയ ഫിഫ, ഇത് 2021ൽ സീസൺ അവസാനിക്കുംവരെ നീട്ടുകയും ചെയ്തിരുന്നു.
ബുണ്ടസ്ലിഗയിൽ കാണികളെ ഘട്ടംഘട്ടമായി സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാനും തീരുമാനമുണ്ട്. സെപ്റ്റംബർ 20ലെ ആദ്യ ഹോം മത്സരത്തിൽ 8500 കാണികെള പ്രവേശിപ്പിക്കാൻ ലെപ്സിഗ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.