Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഈസ്റ്റ് ബംഗാൾ കോച്ച്...

ഈസ്റ്റ് ബംഗാൾ കോച്ച് രാജിവെച്ചു; ബിനോ ജോർജിന് ചുമതല

text_fields
bookmark_border
ഈസ്റ്റ് ബംഗാൾ കോച്ച് രാജിവെച്ചു; ബിനോ ജോർജിന് ചുമതല
cancel

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിന് പിന്നാലെ ഈസ്റ്റ് ബംഗാൾ പരിശീലകൻ കാർലെസ് ക്വഡ്രാറ്റ് രാജിവെച്ചു. പുതിയയാളെ കണ്ടെത്തുന്നതുവരെ ബിനോ ജോർജ് മുഖ്യപരിശീലകന്റെ ചുമതല വഹിക്കും. മലയാളിയായ ബിനോ നിലവിൽ ഈസ്റ്റ് ബംഗാൾ റിസർവ് സംഘത്തിന്റെ ഹെഡ് കോച്ചാണ്.

12 വർഷത്തെ കിരീട വരൾച്ചക്ക് അന്ത്യമിട്ട് ജനുവരിയിൽ ഈസ്റ്റ് ബംഗാളിന് സൂപ്പർ കപ്പ് നേടിക്കൊടുത്ത പരിശീലകനാണ് ക്വഡ്രാറ്റ്. ഐ.എസ്.എല്ലിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ യഥാക്രമം ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ എന്നിവരോടാണ് ടീം തോറ്റത്. ഗോവയോട് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരാജയപ്പെട്ടതോടെ കാണികളിൽനിന്ന് ‘ഗോ ബാക്ക് കാർലെസ്’ വിളികളുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bino GeorgeCarles Cuadrat
News Summary - Carles Cuadrat Resigns as East Bengal Head Coach
Next Story