ഈ ടീമിൽ എനിക്ക് ആത്മവിശ്വാസമുണ്ട്; ഈ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞങ്ങളുമുണ്ടാവും-കാർലോ ആൻസിലോട്ടി
text_fieldsചാമ്പ്യൻസ് ലീഗിൽ മോശം സമയത്തിലൂടെ കടന്നുപോകുന്ന ടീമാണ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്. എന്നാലും ടീം മാനേജർ കാർലോ ആൻസിലോട്ടിക്ക് കോൺഫിഡൻസിന് യാതൊരു കുറവുമില്ല. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഉണ്ടാകുമെന്ന് ആൻസിലോട്ടി പറഞ്ഞതായി റിപ്പോർട്ട്.
പ്രമുഖ മാധ്യമപ്രർത്തകനായ ആൽബെർട്ടൊ സെറുട്ടിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലിവർപൂളിനെതിരെയുള്ള തോൽവിക്ക് ശേഷം ആൻസിലോട്ടി സുഹൃത്തായ സെറുട്ടിയോട് സംസാരിച്ചപ്പോൾ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുമെന്ന് പറഞ്ഞത്. റയലിനെ സഹായിക്കാത്ത ഒരുപാട് ഫാക്ടേഴ്സുണ്ട്, പരിക്കുകൾ ടീമിനെ വലയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ടീമിന്‍റെ നിലവിലെ അവസ്ഥ മോശമാണെന്ന് ആൻസിലോട്ടിക്ക് നിശ്ചയമുണ്ട് എന്നാൽ അത് സാധാരണമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്, ഒരുപാട് ക്ലബ്ബുകളിൽ ഇത് സംഭവിക്കുമെന്നാണ് ആൻസിലോട്ടി പറയുന്നത്.
ചാമ്പ്യൻസ് ലീഗിൽ നിലവിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് വിജയവും മൂന്ന് തോൽവിയുമായി 24ാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. ലാ-ലീഗയിൽ 33 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് റയലിന്‍റെ സ്ഥാനം. 34 പോയിന്‍റുമായ് ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.