പ്രീമിയർ ലീഗ്: ന്യൂകാസിലിൽ കുരുങ്ങി യുനൈറ്റഡ്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയന്റ് നിലയിൽ 19ാമന്മാരായ ന്യൂകാസിലിനു മുന്നിലും സമനില കൊണ്ട് രക്ഷപ്പെട്ട് റാൽഫ് റാങ്നിക്കിന്റെ മാഞ്ചസ്റ്റർ യുനൈറ്റഡ്. ഏഴാം മിനിറ്റിൽ ഗോളടിച്ച് ന്യൂകാസിൽ ലീഡ് പിടിച്ച കളിയിൽ തിരിച്ചടിക്കാൻ മറന്ന് 70ാം മിനിറ്റു വരെ മൈതാനത്ത് ഉഴറിയ സന്ദർശകരെ അവസാനം രക്ഷപ്പെടുത്തിയത് പകരക്കാരുടെ ബെഞ്ചിൽനിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തിയ എഡിൻസൺ കവാനി.
പലവട്ടം യുനൈറ്റഡ് ഗോൾമുഖത്ത് അപായമണി മുഴക്കി ന്യൂകാസിൽ മുന്നേറ്റം പാഞ്ഞെത്തിയപ്പോഴൊക്കെയും രക്ഷകനായി ഗോളി ഡി ഗിയ കരുത്തോടെ നിലയുറപ്പിച്ചു. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. ഒന്നാമതുള്ള സിറ്റിയെക്കാൾ 19 പോയന്റ് പിറകിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.