ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് തോൽവി; ആഴ്സണലിന് സമനില, അത്‍ലറ്റികോ മാഡ്രിഡിന് ജയം
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ദിനം സംഭവബഹുലം. ആഴ്സണൽ, ബാഴ്സലോണ, അത്‍ലറ്റികോ മാഡ്രിഡ്, ബയേർ ലെവർകുസൻ തുടങ്ങിയ വമ്പൻമാരെല്ലാം ആദ്യദിനത്തിൽ കളത്തിലിറങ്ങി. അറ്റ്ലാന്റയുമായി ആഴ്സണൽ സമനില വഴങ്ങി. ഇരുടീമുകളും ഗോളൊന്നും അടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു.
പുതിയ കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ ആദ്യ തോൽവിയാണ് ബാഴ്സലോണക്ക് ഉണ്ടായത്. മൊണോക്ക ബാഴ്സയെ 2-1നാണ് തകർത്തത്. ബാഴ്സയുടെ കൗമാരതാരം ലാമിൻ യമാൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിലും ഗോൾ നേടി. 28ാം മിനിറ്റിലായിരുന്നു ഗോൾനേട്ടം. എന്നാൽ, 16ാം മിനിറ്റിൽ മാഗ്ഹെൻസ് അകിലോച്ചെയുടെയും 71ാം മിനിറ്റിൽ ജോർജ്ജ് ഇലെനിഖേനയുടേയും ഗോളുകളിൽ മൊണോക്കോ ജയിച്ച് കയറുകയായിരുന്നു.
എതിരില്ലാത്ത നാല് ഗോളിനായിരുന്ന ബയേർ ലെവർകുസന്റെ ജയം. ഫെയനൂർദിനെതിരെയായിരുന്നു ലെവർകുസന്റെ ജയം. ഫ്ലോറിയൻ വിറ്റ്സിന്റെ ഇരട്ട ഗോളുകളാണ് ലെവർകൂസിന് ജയമൊരുക്കിയത്. ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഷിനെ 2-1നാണ് അത്‍ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. അന്റോണിയോ ഗ്രീസ്മാനും ജോസ് മരിയ ഗിമ്മെൻസുമാണ് അത്‍ലറ്റികോ മാഡ്രിഡിനായി ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.