ഈസിയല്ല പാരിസ്
text_fieldsപാരിസ്: കിലിയൻ എംബാപ്പെയും മോയ്സ് കീനും നൂകാംപിനെ ഉഴുതുമറിച്ച രാത്രിക്കുശേഷം ബാഴ്സലോണ കണ്ണടച്ചിട്ടില്ല.
യുവേഫ ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കും കൂട്ടുകാർക്കും ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ച രാത്രിയുടെ രണ്ടാംപാദത്തിന് ഇന്ന് പാരിസിൽ വിസിൽ മുഴങ്ങുേമ്പാൾ കടങ്ങൾ ഏറെയുണ്ട്. എംബാപ്പെയുടെ ഹാട്രിക്കിൽ പാരിസുകാർ കളംനിറഞ്ഞ രാത്രിയിൽ 4-1നായിരുന്നു പി.എസ്.ജി ബാഴ്സയെ നാണംകെടുത്തിയത്.
നെയ്മറെയും എയ്ഞ്ചൽ ഡി മരിയയെയും ഗാലറിയിലെ മെഡിക്കൽ മുറിയിൽ സാക്ഷിയാക്കി കളിച്ച എംബാപ്പെ-ഇകാർഡി- കീൻ കൂട്ട്, മെസ്സിയും ഗ്രീസ്മാനും ഡെംബലെയും അണിനിരന്ന ബാഴ്സയെ ദയനീയമായി പൂട്ടിക്കെട്ടി.
കളിയുടെ 27ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ മെസ്സി ബാഴ്സയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് ആതിഥേയർ കാഴ്ചക്കരാവുകയായിരുന്നു. അഞ്ചു മിനിറ്റിനകം എംബാപ്പെ സമനില പിടിച്ചു. പിന്നാലെ, രണ്ടാം പകുതിയിൽ ഹാട്രിക് കൂടി തികച്ചതോടെ സ്വന്തം മണ്ണിൽ ബാഴ്സ ചിത്രത്തിലേ ഇല്ലാതായി.
മൂന്ന് ഗോളിെൻറ കടം എന്നത് ബാഴ്സക്ക് അമിതഭാരമാണ്. ക്ലബ് തലപ്പത്തെ മാറ്റമാണ് ബാഴ്സയുടെ പുതിയ ഊർജം. പ്രസിഡൻറായി യുവാൻ ലോപർട്ടെ കഴിഞ്ഞദിവസം സ്ഥാനമേറ്റത് ടീമിെൻറ അന്തരീക്ഷംതന്നെ മാറ്റിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെസ്സി x നെയ്മർ പോരാട്ടമില്ല
ബാഴ്സലോണ വിട്ടശേഷം ആരാധകർ കാത്തിരുന്ന നെയ്മർ x മെസ്സി പോരാട്ടത്തിന് ഇക്കുറിയും ഭാഗ്യമില്ല. ആദ്യപാദ മത്സരത്തിനുമുേമ്പ പരിക്കേറ്റ് പുറത്തായ നെയ്മർ, പിന്നീട് ഇതുവരെ കളിച്ചിട്ടില്ല. പരിക്കു മാറി തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളുണ്ടായെങ്കിലും രണ്ടാം പാദത്തിലും നെയ്മർ കളിക്കില്ലെന്നാണ് വാർത്തകൾ.
നൂകാംപിൽ പി.എസ്.ജിയുടെ ഒരു ഗോൾ നേടിയ മോയ് കീൻ, ഫുൾബാക്ക് യുവാർ ബെർണറ്റ് എന്നിവരും പരിക്കിെൻറ പിടിയിലാണ്. ഇകാർഡി-എംബാപ്പെ കൂട്ടിനൊപ്പം എയ്ഞ്ചൽ ഡി മരിയ തിരികെയെത്തിയതാണ് കോച്ച് മൗറിസിയോ പൊച്ചട്ടിനോയുടെ ആശ്വാസം.
അവസാന ഹോം മാച്ചിൽ മൊണാകോയോട് തോറ്റെങ്കിലും തുടർന്ന് എവേ ഗ്രൗണ്ടിൽമൂന്ന് ജയം നേടിയ പി.എസ്.ജി ആത്മവിശ്വാസത്തിലാണ്.
ലിവർപൂൾ ലൈപ്സിഷിനെതിരെ
ലിവർപൂളും ലൈപ്സിഷും തമ്മിലാണ് രണ്ടാം പ്രീക്വാർട്ടർ. ആദ്യപാദത്തിൽ 2-0ത്തിന് ജയിച്ച ലിവർപൂളിന് പ്രീമിയർലീഗിലെ തോൽവി ഭാരം മാറ്റാൻ ചാമ്പ്യൻസ് ലീഗിലെ കുതിപ്പ് മാത്രമാണ് പരിഹാരം.
തുടർച്ചയായി ആറ് ഹോം മാച്ചിൽ തോറ്റതിന്റെ ക്ഷീണത്തിലാണ് യുർഗൻ േക്ലാപ്പിന്റെ സംഘം. സൂപ്പർ താരങ്ങളുടെ പരിക്കും, പ്രധാനികളുടെ ഫോമില്ലായ്മയും പ്രതിരോധത്തിന്റെ പിഴവും തലവേദനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.