Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടീമുകൾ ഒരുങ്ങി; ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനൽ വ്യാഴാഴ്​ച തുടങ്ങും
cancel
camera_alt

റികാർഡോ കാർവലോ ട്രോഫിയുമായി ലിസ്​ബണിൽ

Homechevron_rightSportschevron_rightFootballchevron_rightടീമുകൾ ഒരുങ്ങി;...

ടീമുകൾ ഒരുങ്ങി; ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനൽ വ്യാഴാഴ്​ച തുടങ്ങും

text_fields
bookmark_border

ലിസ്​ബൺ: കളി ഇനി പോർചുഗലി​െൻറ മണ്ണിൽ. കോവിഡ്​ കടമ്പ മറികടന്ന യുവേഫ ചാമ്പ്യൻസ്​ ലീഗി​െൻറ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളെ വരവേൽക്കാൻ പറങ്കികളുടെ തലസ്​ഥാനമായ ലിസ്​ബൺ കാത്തിരിക്കുന്നു. നാളെയാണ്​ യൂറോപ്പിലെ എട്ട്​ സൂപ്പർ ടീമുകൾ അണിനിരക്കുന്ന ക്വാർട്ടർ ഫൈനലി​ന്​ കിക്കോഫ്​ കുറിക്കുന്നത്​. പ്രീക്വാർട്ടറി​െൻറ പാതിവഴിയിലായിരുന്നു കോവിഡ്​ ​വെല്ലുവിളിയായെത്തിയത്​. അഞ്ചുമാസത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞയാഴ്​ചയോടെ പ്രീക്വാർട്ടർ മത്സരങ്ങൾ അതാത്​ വേദികളിൽ പൂർത്തിയാക്കി. ക്വാർട്ടറിൽ ഇടം നേടിയ ടീമുകളെല്ലാം തിങ്കളാഴ്​ചയോടെ ലിസ്​ബണിലെത്തി.

ഇസ്​തംബൂളിൽനിന്ന്​ ലിസ്​ബണിലേക്ക്​

കോവിഡിന്​ മുമ്പള്ള പ്ലാൻ പ്രകാരം തുർക്കിയിലെ ഇസ്​തംബൂളിൽ മേയ്​ 30ന്​ നടക്കേണ്ടതായിരുന്നു ചാമ്പ്യൻസ്​ ലീഗി​െൻറ ഫൈനൽ. എന്നാൽ, കോവിഡിൽ ലോകം അടിമേൽമറിഞ്ഞതോടെ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ മുതൽ ഒറ്റവേദിയിൽ നടത്താൻ തീരുമാനിക്കുകയും ​രോഗവ്യാപനം ഭീഷണി കുറഞ്ഞ പോർച്ചുഗലിനെ വേദിയായി തെരഞ്ഞെടുക്കുകയുമായിരുന്നു. ലിസ്​ബണിലെ രണ്ട്​ സ്​റ്റേഡിയങ്ങളിലായാണ്​ ഏഴു മത്സരങ്ങൾ നടക്കുന്നത്​. ബെൻഫികയുടെ വേദിയായ എസ്​റ്റാഡിയോ ഡാ ലുസും സ്​പോർട്ടിങ്ങി​െൻറ എസ്​റ്റാഡിയോ ജോസ്​ അൽവാലഡേയും. 23ന്​ കലാശപ്പോരാട്ടത്തിന്​ ഡാ ലുസ്​ വേദിയാവും.

2014 ചാമ്പ്യൻസ്​ ലീഗി​െൻറ ഫൈനലിന്​ വേദിയാകു​േമ്പാൾ ഇൗ ഗാലറിയിൽ 60,000 കാണികളെത്തിയിരുന്നു. പക്ഷേ, ഇക്കുറി ആവേശമൊന്നുമില്ല. ഗാലറിയിലേക്ക്​ കാണികൾക്ക്​ പ്രവേശനമില്ലെന്നതിനാൽ ലിസ്​ബൺ നഗരവും പതിവു​പോലെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballChampions League
Next Story