ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ: ടീമുകളായി, ലൈനപ്പ് അറിയാൻ നാളെ നറുക്കെടുക്കും
text_fields
ലണ്ടൻ: ചെൽസി, ബയേൺ ടീമുകൾ കൂടി അവസാനമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടിലെത്തിയതോടെ ഇനി കാൽപന്ത് ആരാധകരുടെ കണ്ണുകൾ അടുത്ത നറൂക്കെടുപ്പിലേക്ക്. ആരൊക്കെ പരസ്പരം മുഖാമുഖം വരുമെന്ന് തീരുമാനിക്കാൻ വെള്ളിയാഴ്ചയാണ് നറൂക്കെടുപ്പ്. മുൻസീസണുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ അവസാന എട്ടിലേക്ക് മാത്രമല്ല, സെമിയിലേക്കും ഈ നറുക്കെടുപ്പിൽ ലൈനപ്പാകും.
റയൽ മഡ്രിഡ്, പോർട്ടോ, ബൊറൂസിയ ഡോർട്മണ്ട്, പി.എസ്.ജി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, ചെൽസി ടീമുകളാണ് അവസാന എട്ടിലേക്ക് കളി ജയിച്ചെത്തിയത്. മൂന്നു ടീമുകളെ ജയിപ്പിച്ച് ഇംഗ്ലീഷ് ലീഗ് ഇത്തവണയും മുന്നിൽനിന്നു. ജർമനിയിൽനിന്ന് രണ്ടും സ്പെയിൻ, പോർചുഗീസ്, ഫ്രഞ്ച് ലീഗുകളിൽനിന്ന് ഓരോന്നും ടീമുകളാണുള്ളത്. ഇറ്റലിയിൽനിന്ന് ഒരു ടീം പോലുമില്ലെന്നതാണ് ഇത്തവണ സവിശേഷത. റൊണാൾഡോ അണിനിരന്ന യുവന്‍റസും ലാ ലിഗയിൽ ലയണൽ മെസ്സി ബൂട്ടുകെട്ടിയ ബാഴ്സലോണയും കളി കനത്തപ്പോൾ നിലമറന്നു വീണു.
ഏപ്രിൽ ആറ്, ഏഴ് തീയതികളിലാകും ക്വാർട്ടർ ഒന്നാം പാദ മത്സരങ്ങൾ. അടുത്തയാഴ്ച രണ്ടാം പാദവും നടക്കും.
മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, റയൽ മഡ്രിഡ് എന്നിവയിലാണ് ഇത്തവണയും പ്രവചനക്കാരുടെ കണ്ണ്. ഇതിൽ റയൽ മഡ്രിഡ് താരതമ്യേന ഈ സീസണിൽ പ്രകടനം പിറകെയാണെങ്കിലും വലിയ പോരിടങ്ങളിൽ വഴുതി വീഴുന്നതല്ല ശീലമെന്നതാണ് എതിരാളികളെ കുഴക്കുന്നത്.
ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഹിനെ 4-0ന് വീഴ്ത്തിയാണ് സിറ്റി എത്തിയതെങ്കിൽ ലാസിയോയെ കിട്ടിയ ബയേണിന് കാര്യങ്ങൾ അതിലേറെ എളുപ്പമായി (സ്കോർ 6-2). പി.എസ്.ജി സാക്ഷാൽ ബാഴ്സലോണയെയും റയൽ അറ്റ്ലാന്റയെയും 4-1നും കടന്നു.
നാട്ടിലെ കളികളിൽ ഉഴപ്പുേമ്പാഴും പുറത്തെ ശൗര്യം പഴയപടി ബാക്കിയുണ്ടെന്ന് ലിവർപൂൾ ആത്മഗതം നടത്തുന്നുണ്ടെങ്കിലും എത്രത്തോളമെന്ന സംശയം ബാക്കി. ചെൽസിക്ക് പരിശീലക കുപ്പായത്തിൽ തോമസ് ടക്കലിനെ കിട്ടിയതാണ് പുതിയ മുന്നേറ്റങ്ങളിലെ നിർണായക ഘടകം. ടക്കൽ എത്തിയ ശേഷം ട്ടിലും മറുനാട്ടിലും ടീം നാകാര്യമായി തോൽവിയറിഞ്ഞിട്ടില്ല. യുവന്‍റസിനെ വീഴ്ത്തി വരുന്ന പോർട്ടോയും എർലിങ് ഹാലൻഡ് എന്ന പുതുനിര താരം ബൂട്ടുകെട്ടുന്ന ഡോർട്മണ്ടും ആരുടെയും കൊമ്പരിയാൻ കെൽപുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.