ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഇന്ന്
text_fieldsലണ്ടൻ/ലിസ്ബൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. ആറു തവണ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ കിരീടം സ്വപ്നമായി തുടരുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് നേരിടും. മുൻ ചാമ്പ്യന്മാരായ രണ്ടു ക്ലബുകൾ, ബെൻഫികയും ഇന്റർമിലാനും തമ്മിലെ മത്സരവും ഇതേ ദിവസം നടക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ജർമൻ കരുത്തരായ ബയേൺ ഒന്നാം പാദത്തിന് ഇറങ്ങുന്നത്. പോർചുഗൽ ക്ലബായ ബെൻഫികക്ക് സ്വന്തം മൈതാനത്ത് എതിരാളികളായെത്തുന്ന ഇറ്റാലിയൻ പ്രമുഖർ 12 വർഷത്തെ ഇടവേളക്കു ശേഷമാണ് ക്വാർട്ടർ കളിക്കുന്നതു തന്നെ. ബുധനാഴ്ച റയൽ മഡ്രിഡ്-ചെൽസി, എ.സി മിലാൻ-നാപോളി ഒന്നാം പാദവും നടക്കും. അടുത്തയാഴ്ചയാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.