ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദം: പി.എസ്.ജിക്കെതിരെ തിരിച്ചടിക്കാൻ ബയേൺ
text_fieldsപാരിസ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിനേറ്റ പ്രഹരത്തിന് തിരിച്ചടിക്കാൻ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് പി.എസ്.ജിക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും. ആദ്യ പാദത്തിൽ കളിയിലും പന്തടക്കത്തിലും ഷോട്ടിലുമെല്ലാം മുന്നിട്ടുനിന്നെങ്കിലും എംബാപ്പെയുടെ ത്രില്ലർ ഗോളിൽ 3-2ന് പി.എസ്.ജി ജയിച്ചിരുന്നു. ഹാൻസി ഫ്ലിക് 2019 നവംബറിൽ ബയേൺ മ്യൂണികിെൻറ ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് ജർമൻ ടീം ചാമ്പ്യൻസ് ലീഗിൽ തോൽക്കുന്നത്.
പരിക്കിെൻറ പടിയിലാണ് ബയേണിെൻറ മുൻനിര താരങ്ങൾ. ആദ്യ പാദത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം ലെവൻഡോവ്സ്കി ഇത്തവണ കളത്തിലിറങ്ങുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ബെഞ്ചമിൻ പവാഡിനും പരിക്കുണ്ട്. ഒപ്പം സെർജ് നെബ്റിയും ആദ്യപാദത്തിൽ പരിക്കേറ്റ നിക്കാൾസ് സുലെയും ഇറങ്ങാനുള്ള സാധ്യത കുറവാണ്.
മറുവശത്ത്, പി.എസ്.ജി ടീമിൽ എല്ലാം 'ഒകെ'യാണ്. സൂപ്പർ താരങ്ങളായ എംബാപ്പെയും നെയ്മറും തന്നെയാവും ബയേണിെൻറ കോട്ടപൊളിക്കാൻ മുന്നിലുണ്ടാവുക. പ്രതിരോധത്തിൽ വിള്ളലുള്ള ബയേണിനെ അതിവേഗ കൗണ്ടർ അറ്റാക്കിൽ പൊളിക്കാമെന്നാണ് പി.എസ്.ജിയുടെ കണക്കുകൂട്ടൽ. എവേ ഗോൾ കൈയിലുള്ളതാണ് പി.എസ്.ജിയുടെ വലിയ ആശ്വാസം. മറ്റൊരു മത്സരത്തിൽ ആദ്യപാദം 2-0ത്തിന് ജയിച്ച ചെൽസി, എഫ്.സി പോർട്ടോയെ സ്വന്തം തട്ടകത്തിൽ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.