ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മെസ്സി x നെയ്മർ പോരാട്ടം
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് നറുക്കെടുത്തപ്പോൾ തെളിഞ്ഞത് ലയണൽ മെസ്സി x നെയ്മർ പോരാട്ടം. ലോക ഫുട്ബാളിെൻറ മിന്നുംതാരങ്ങൾ നേർക്കുനേർ അടരാടാനിറങ്ങുന്ന ബാഴ്സലോണ x പി.എസ്.ജി പോരാട്ടമാണ് എട്ടു മത്സരങ്ങളിൽ ഏറ്റവും ആകർഷണീയം. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ പി.എസ്.ജി നെയ്മറിൽ വിശ്വാസമർപ്പിക്കുേമ്പാൾ മെസ്സിയുടെ നായകത്വത്തിലാണ് ബാഴ്സലോണയുടെ പടപ്പുറപ്പാട്. ആദ്യപാദത്തിൽ പി.എസ്.ജി ബാഴ്സലോണയിൽ കളിക്കാനിറങ്ങും.
നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ഇറ്റാലയൻ ടീമായ ലാസിയോ ആണ് എതിരാളികൾ. ഈ രണ്ടു ടീമുകളും ചാമ്പ്യൻസ് ലീഗിെൻറ ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ലിവർപൂളിന് ലൈപ്സിഷ് എതിരാളികളാവുേമ്പാൾ മാഞ്ചസ്റ്റർ സിറ്റി ജർമനിയിൽനിന്നുള്ള ബൊറൂസിയ മോൻഷെങ്ഗ്ലാബാക്കിനെ നേരിടും.
കരുത്തരായ റയൽ മഡ്രിഡിന് ക്വാർട്ടറിൽ ഇടം ലഭിക്കാൻ അതലാൻറയുടെ വെല്ലുവിളി മറികടക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസിന് സ്വന്തം നാടായ പോർചുഗലിലെ വമ്പന്മാരായ എഫ്.സി പോർേട്ടായാണ് എതിരാളികൾ. ചെൽസിയും അത്ലറ്റികോ മഡ്രിഡും തമ്മിലാണ് മറ്റൊരു വമ്പൻ പോരാട്ടം. ഡോർട്മുണ്ടിന് സെവിയ്യയാണ് പ്രീക്വാർട്ടറിൽ എതിരാളികൾ.
ഫെബ്രുവരി 16 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ.
പ്രീക്വാർട്ടർ ഫിക്സ്ചർ
മോൻഷെങ്ഗ്ലാബാക്ക് x മാഞ്ചസ്റ്റർ സിറ്റി
ലാസിയോ x ബയേൺ
അത്ലറ്റികോ x ചെൽസി
ലൈപ്സിഷ് x ലിവർപൂൾ
പോർട്ടോ x യുവൻറസ്
ബാഴ്സലോണ x പി.എസ്.ജി
സെവിയ്യ x ഡോർട്മുണ്ട്
അതലാൻറ x റയൽ മഡ്രിഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.