ബ്രൈറ്റണെ തകർത്ത് ചെൽസി തുടങ്ങി
text_fieldsലണ്ടൻ: ട്രാൻസ്ഫർ സീസണിൽ കാശെറിഞ്ഞ് മികച്ച താരങ്ങളെ സ്വന്തമാക്കി പുതു സീസണിന് ബൂട്ടുകെട്ടിയ ചെൽസി മനസ്സിൽ കണ്ടതൊക്കെ തന്നെ കളത്തിലേക്കും പകരുന്നു.
തിമോ വെർണർ, കയ് ഹാവെർട്സ് എന്നീ പുതുമുഖങ്ങളുമായി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെൽസിക്ക് ജയത്തോടെ തുടക്കം. ബ്രൈറ്റൺ ആൽബിയോണിനെ 3-1ന് തകർത്തുകൊണ്ടായിരുന്നു ഫ്രാങ്ക്ലാംപാർഡിെൻറ സംഘം സീസണിന് കിക്കോഫ് കുറിച്ചത്.
സ്കോർ ഷീറ്റിൽ ഇടം പിടിച്ചില്ലെങ്കിലും റുബൻ ലോഫ്റ്റസിനും മേസൺ മൗണ്ടിനുമൊപ്പം 90 മിനിറ്റും ടീമിെൻറ ആക്രമണം നയിച്ച് മുൻ ലൈപ്സിഷ് താരം തെൻറ വരവ് വെറുതെയാവില്ലെന്ന് പ്രഖ്യാപിച്ചു. കളിയുടെ 23ാം മിനിറ്റിൽ ജോർജിന്യോ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെയായിരുന്നു തുടക്കം.
ബോക്സിനുള്ളിലേക്ക് പന്തുമായി കുതിച്ച വെർണറെ ബ്രൈറ്റൺ ഗോളി മാത്യൂ റ്യാൻ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോർജിന്യോയിലൂടെ ടീമിെൻറ ആദ്യഗോളായി മാറി.
പിന്നെയും കണ്ടു സഹതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങൾ. 56ാം മിനിറ്റിൽ റീസെ ജെയിംസും, 66ൽ കർട് സൗമയുമാണ് സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.