സിറ്റിക്ക് വീണ്ടും അടിപതറി; ചെൽസി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ
text_fieldsപോർട്ടോ: ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി ചെൽസി ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ആദ്യ പകുതിയിൽ കായ് ഹാവെർട്സാണ് ചെൽസിക്കായി വിജയഗോൾ നേടിയത്.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവിലേക്കുയർന്നാണ് ചെൽസി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാമെന്ന സിറ്റിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. 2012ലാണ് ചെൽസി അവസാനം വൻകരയുടെ രാജാക്കൻമാരായിരുന്നത്.
സൂപ്പർ താരം കെവിൻ ഡിബ്രൂയിന് പരിക്കേറ്റത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. ക്രിസ്തുമസിെൻറ സമയത്ത് പി.എസ്.ജിയിൽ നിന്ന് പുറത്താക്കപ്പെട്ട് ചെൽസിയിലെത്തിയ പരിശീലകൻ തോമസ് ടഷലിന് കിരീടം ഇരട്ടി മധുരമായി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ടഷലിെൻറ പി.എസ്.ജി ജർമൻ ടീമായ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടിരുന്നു.
ഫ്രാങ്ക് ലാംപാർഡിെൻറ കീഴിൽ വൻതുട മുടക്കി പുതിയ താരങ്ങളെ വാങ്ങിയെങ്കിലും പ്രീമിയർ ലീഗിൽ ഒമ്പതാമാതായിരുന്നു ചെൽസി. ബയേർ ലെവർകുസനിൽ നിന്ന് 71ദശലക്ഷം യൂറോ കൊടുത്ത് വാങ്ങിയ കായ് ഹാവെർട്സ് ആയിരുന്നു അതിൽ വിലയേറിയ താരം. ഹാവർട്സ് അടക്കമുള്ള താരങ്ങളുടെ കളിമികവ് പുറത്തെത്തിക്കുക എന്നതായിരുന്ന ടഷലിെൻറ മുമ്പിലുണ്ടായിരുന്ന കടമ്പ. തെൻറ കുട്ടികൾ വൻകരയുടെ ചാമ്പ്യൻഷിപ്പിെൻററ കലാശപ്പോരാട്ടത്തിൽ തന്നെ അത്തരമൊരു പ്രകടനം താരം കാഴ്ചവെച്ചതിനാൽ അദ്ദേഹത്തിന് അഭിമാനിക്കാം.
മത്സരം 42 മിനിറ്റിലായിരുന്നു ഹാവെർട്സിെൻറ ഗോൾ. ഇംഗ്ലീഷ് ചാമ്പ്യൻമാരുടെ മധ്യനിരയുടെയും പ്രതിരോധത്തിെൻറയും പിഴവിൽ നിന്നായിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. ഗ്രൗണ്ടിെൻ മധ്യത്തിൽ നിന്ന് മേസൻ മൗണ്ട് നൽകിയ പന്ത് സ്വീകരിച്ച് സിറ്റി ബോക്സിലെത്തില ഹാവെർട്സ് കീപ്പറെ കബളിപ്പിച്ച് പന്ത് ശൂന്യമായി കിടന്ന പോസ്റ്റിലേക്ക് തട്ടിയിട്ടു.
പ്രീമിയർ ലീഗിൽ ടീമിെൻറ കുന്തമുനകളായിരുന്ന ഫെർണാൻഡീഞ്ഞോ, റോഡ്രി എന്നിവരില്ലാതെയാണ് കോച്ച് ഗാർഡിയോള സിറ്റിയെ കളത്തിലിറക്കിയത്. രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ജീസസ് എന്നിവരെ മുന്നിൽ നിർത്തി സിറ്റി ആക്രമണം കടുപ്പിച്ചെങ്കിലും ചെൽസി പ്രതിരോധക്കോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. മത്സരത്തിെൻറ അവസാനം സമനില ഗോൾ നേടാൻ റിയാദ് മെഹറസിന് അവസരം ഒത്തുവന്നെങ്കിലും പന്ത് ബാറിൽ തട്ടി മടങ്ങി.
പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായതെങ്കിലും ആറ് ആഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് സിറ്റിയെ ചെൽസി വീഴ്ത്തുന്നത്. എഫ്.എ കപ്പ് സെമിഫൈനലിൽ തോൽപിച്ച് ഇംഗ്ലണ്ടിൽ ഇരട്ട കിരീടം നേടാനുള്ള അവസരം തട്ടിക്കളഞ്ഞ ചെൽസി മാഞ്ചസ്റ്ററിൽ വിജയിച്ച് സിറ്റിയുടെ വിജയാഘോഷം ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.
2008ലാണ് ചെൽസി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നത്. അന്ന് നാട്ടുകാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഷൂട്ടൗട്ടിൽ തോറ്റു. 2012ൽ ബയേൺ മ്യൂണിക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നായിരുന്നു കന്നി കിരീടം. ചാമ്പ്യൻസ് ലീഗ് കിരീട വിജയങ്ങളുടെ എണ്ണത്തിൽ യുവൻറസ്, ബെനഫിക്ക, പോർട്ടോ, ഇംഗ്ലീഷ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവർക്കൊപ്പമാണ് ഇനി ചെൽസിയുടെ സ്ഥാനം.
അബൂദബിയിലെ ശൈഖ് മൻസൂർ ക്ലബ് ഉടമസ്ഥാവനകാശം ഏറ്റെടുത്ത് 13 വർഷങ്ങൾക്ക് ശേഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗിെൻറ ഫൈനൽ കണ്ടത്. ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽക്കുന്ന ഏഴാമത്തെ ടീമാണ് സിറ്റി. കഴിഞ്ഞ തവണ തോറ്റ പി.എസ്.ജിയും 2019ൽ തോറ്റ ടോട്ടൻഹാമുമാണ് മുൻഗാമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.