ചെൽസിയെ പരിശീലിപ്പിക്കാൻ എൻസോ മരെസ്കയെത്തും
text_fieldsലണ്ടൻ: ചെൽസിയുടെ പുതിയ പരിശീലകനായി ലെസ്റ്റർ സിറ്റിയുടെ ഇറ്റാലിയൻ പരിശീലകൻ എൻസോ മരെസ്കയെത്തും. ഒരാഴ്ച മുൻപ് ക്ലബ് വിട്ട മൗറീഷ്യോ പോച്ചെറ്റിനോയുടെ പകരക്കാരനെ കണ്ടെത്തിയ വാർത്ത ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2029 വരെയുള്ള അഞ്ചു വർഷത്തെ കരാറിനാണ് ധാരണയായെതെന്നാണ് റിപ്പോർട്ട്. 2030 വരെ നീട്ടിയേക്കാമെന്നും കരാറിലുണ്ട്. 10 മില്യൺ ഡോളർ ചെൽസി ലെസ്റ്റർ സിറ്റിക്ക് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
ചെൽസിയുടെ സ്‌പോർട്‌സ് ഡയറക്ടർമാരായ പോൾ വിൻസ്റ്റാൻലിയും ലോറൻസ് സ്റ്റുവാർട്ടും എൻസോ മരെസ്കയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിനായി ഇന്ന് സ്പെയിനിലേക്ക് പറന്നേക്കും.
44 കാരനായ മരെസ്ക കഴിഞ്ഞ സീസൺ വരെ പെപ് ഗ്വാർഡിയോളക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായിരുന്നു. ഇറ്റാലിയൻ ക്ലബായ പാർമയെയും പരിശീലിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.