ചെൽസി ഉടമ തീവ്ര വലതുപക്ഷ ഇസ്രയേൽ അധിനിവേശ സംഘടനക്ക് നൽകിയത് 100 മില്യൺ ഡോളർ; റിപ്പോർട്ട് പുറത്ത്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമൻ ഇബ്രാമോവിച് ഇസ്രയേൽ കുടിയേറ്റ നിർമാണ സംഘടനക്ക് 74 മില്യൺ പൗണ്ട് (100 മില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകിയതായി റിപ്പോർട്ട്. നിരവധി ഫസ്തീൻ കുടിയൊഴിപ്പിക്കലുകൾക്ക് നേതൃത്വം നൽകിയ 'ഇലാദ്' എന്ന സംഘടനക്കാണ് ചെൽസി ഉടമ വമ്പൻ തുക സംഭാവന നൽകിയത്. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പുറത്തുവന്നതോടെ മനുഷ്യാവകാശ പ്രവർത്തകരും ഫുട്ബാൾ ആരാധകരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
ബി.ബി.സി ന്യൂസ് അറബിക് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിയുന്നത്. റഷ്യക്കാരനായ ഇബ്രാമോവിച്ചിന് 2018ൽ ഇസ്രയേൽ പൗരത്വം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ഉദാരമായി സംഭാവന നൽകാൻ തുടങ്ങിയത്. ഇലാദിെൻറ പകുതിയിലധികം പ്രവർത്തനങ്ങൾക്കും പണം നൽകി പിന്തുണച്ചത് ഇബ്രാമോവിച്ചിെൻറ കമ്പനികളാണെന്ന് ബിബിസി ന്യൂസ് അറബിക്ക് റിപ്പോർട്ട് ചെയ്യുന്നു.
ജറൂസലമിൽ വസിക്കുന്ന ഫലസ്തീൻ കുടുംബങ്ങളെ അവിടെ നിന്ന് പുറത്താക്കുന്നതിനും മാറ്റിപ്പാർപ്പിക്കുന്നതിനും മുൻകൈയെടുക്കുന്ന ഇലാദ്, തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഇസ്രയേൽ സംഘടനയാണ്. ഇസ്രയേലിന് ജറൂസലമുമായുള്ള ചരിത്രപരമായ ബന്ധത്തിന് ശക്തികൂട്ടുക എന്നുള്ളതാണ് ഇലാദിെൻറ ലക്ഷ്യം. ഇസ്രയേൽ സർക്കാരും ഇലാദിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.
2000-2017 കാലത്ത് യു.എസ് അധികൃതരും ബാങ്കും തമ്മിലുണ്ടായിരുന്ന റിപ്പോർട്ട് ചോർന്നതിൽ നിന്നാണ സംഭാവനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ചെൽസി ഉടമയായ ഇബ്രാമോവിച്ചിെൻറ ഉടമസ്ഥതയിലുള്ള നാല് കമ്പനികളിൽ നിന്നായി 100 മില്യൺ ഡോളറോളം ഇസ്രയേൽ സംഘടനക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.