സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറെ റാഞ്ചി ചെൽസി
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറും ഇംഗ്ലണ്ട് അണ്ടർ 21 താരവുമായ കോൾ പാമറെ ചെൽസി സ്വന്തമാക്കി. 40 മില്യൺ പൗണ്ടിനാണ് യുവതാരത്തെ ചെൽസിയിലെത്തിച്ചത്. ഡീലിൽ ആഡ്-ഓണുകളിൽ 2.5 മില്യൺ പൗണ്ട് കൂടി അധികമായി ലഭിച്ചേക്കും. 2030 വരെയുള്ള ഏഴു വർഷത്തെ കരാറാണ് ഒപ്പുവെച്ചതെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ എക്സിൽ പങ്കുവെച്ചു.
യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന പാമർ, സിറ്റി അക്കാദമിയുടെ ഉൽപ്പന്നമാണ്.
"ഞാൻ ചെൽസിയിൽ ചേർന്നു, ഈ പ്ലാറ്റ്ഫോമും പ്രൊജക്ടും മികച്ചതായി തോന്നുന്നു. എന്റെ കഴിവുകൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കും." ചെൽസിയുമായി ഒപ്പുവെച്ചതിന് ശേഷം കോൾ പാമർ പറഞ്ഞു.
പാമറിനെ ലോണിൽ വിടാൻ അനുവദിക്കില്ലെന്ന് സിറ്റി മാനേജർ പെപ് ഗാർഡിയോള നേരത്തെ പറഞ്ഞിരുന്നു. ഈ സമ്മർ സീസണിന്റെ തുടക്കത്തിൽ വെസ്റ്റ് ഹാം താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
"പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയതിന്റെ അനുഭവസമ്പത്തുമായാണ് കോൾ എത്തുന്നത്, ഞങ്ങളുടെ ആക്രമണ യൂണിറ്റിന് കൂടുതൽ ഗുണനിലവാരവും വൈദഗ്ധ്യവും നൽകുന്നു," ചെൽസി കോ-സ്‌പോർട്ടിംഗ് ഡയറക്ടർമാരായ ലോറൻസ് സ്റ്റുവർട്ടും പോൾ വിൻസ്റ്റാൻലിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.