പരിക്കിലും തോൽക്കാതെ ചെൽസി; തകർപ്പൻ ജയം
text_fieldsലണ്ടൻ: ടീമിന്‍റെ മുന്നേറ്റ കരുത്തരായ റൊമേലു ലുകാകുവിനും തിമോ വെർണർക്കും പരിക്കേറ്റിട്ടും തളരാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി.ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ സ്വീഡിഷ് ചാമ്പ്യന്മാരായ മാൽമോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ചാണ് ചെൽസിയുടെ പടയോട്ടം.
Spot on, again! 😁
— Chelsea FC (@ChelseaFC) October 20, 2021
💙 4-0 ⚪️ [63'] #CheMal pic.twitter.com/tPMBEIQ1jr
ഇരു പകുതിയിലുമായി രണ്ടു ഗോളുകൾ നേടിയാണ് ചെൽസി അനായാസ ജയം സ്വന്തമാക്കിയത്.
Second switch of the night.
— Chelsea FC (@ChelseaFC) October 20, 2021
💙 2-0 ⚪️ [44'] #CheMal pic.twitter.com/AiQmXrpcNW
ആൻഡ്രീസ് ക്രിസ്റ്റ്യൻസെനാണ് ഒമ്പതാം മിനിറ്റിൽ ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. മറ്റൊരു ഗോൾ കായ് ഹാവെട്സ് നേടിയപ്പോൾ പെനാൽറ്റി രണ്ടുവട്ടം വലയിലെത്തിച്ച് ഇറ്റാലിയൻ മധ്യനിര താരം ജോർജീനിയോയും സ്കോറിങ്ങിലെത്തി.
Let's go Blues! 🙌#UCL pic.twitter.com/t1VdkV01xy
— Chelsea FC (@ChelseaFC) October 20, 2021
യുവന്‍റസിനോട് കഴിഞ്ഞ മത്സരം തോറ്റ ചെൽസിക്ക് ഈ വിജയം ആവേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.