ചെന്നൈയിന് വിജയത്തുടക്കം
text_fieldsബാംബോലിം (ഗോവ): ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം പതിപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈയിൻ എഫ്.സിക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്.സിയെയാണ് മച്ചാൻസ് തോൽപിച്ചത്. പെനാൽറ്റിയിൽനിന്ന് പുതുവിദേശതാരം വ്ലാദിമിർ കോമാൻ ആണ് സ്കോർ ചെയ്തത്.
ആദ്യ രണ്ടു ദിവസങ്ങളിൽ ഗോൾമഴ പെയ്ത (സ്കോർ 4-2 വീതം) മൂന്നാം ദിവസം (1-1) കുറഞ്ഞ ഗോളെണ്ണം നാലാം ദിനമെത്തിയപ്പോൾ വീണ്ടും കുറഞ്ഞു (1-0). കളത്തിലിറങ്ങിയ എട്ടു ടീമുകളിൽ ആദ്യമായി ഒരു ടീമിന് ഗോളടിക്കാനുമായില്ല, ഹൈദരാബാദ് എഫ്.സിക്ക്.
66ാം മിനിറ്റിലായിരുന്നു നിർണായക ഗോളിെൻറ പിറവി. ചെന്നൈയിൻ നായകൻ അനിരുദ്ധ് ഥാപയെ ഹൈദരാബാദിെൻറ ഹിതേഷ് ശർമ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. തന്നെ കബളിപ്പിച്ച് മുന്നേറിയ ഥാപയെ ശർമ ഫൗൾ ചെയ്യുകയായിരുന്നു. കിക്കെടുത്ത കോമാന് പിഴച്ചില്ല.
യുക്രെയ്ൻ താരത്തിെൻറ വലങ്കാലൻ കിക്ക് പാഞ്ഞ ഭാഗത്തേക്കുതന്നെ ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി ചാടിയെങ്കിലും കാര്യമുണ്ടായില്ല. ബെർതലോമിയോ ഒഗ്ബെച്ചെയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സമനില ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും സ്ലാവ്കോ ഡെമ്യാനോവിചിെൻറ നായകത്വത്തിലുള്ള ചെന്നൈയിൻ പ്രതിരോധം വിട്ടുകൊടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.