ഷൂട്ടൗട്ടിൽ സാക്ക കിക്കെടുക്കുേമ്പാൾ 'തുലഞ്ഞുപോട്ടെ'യെന്ന് പ്രാകി കെല്ലീനി; ആ ശാപവാക്ക് 'കിരികോച്ചോ'..
text_fieldsറോം: ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ കിരീടമോഹങ്ങൾ തകർത്ത് യൂറോകപ്പ് ഫൈനലിൽ ഇറ്റലി ജയത്തിലെത്തിയതിനുപിന്നാലെ പുതിയ 'വെളിപ്പെടുത്തലു'മായി അസൂറികളുടെ നായകൻ ജിയോർജിയോ കെല്ലീനി. കലാശപ്പോരിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 1-1ന് സമനില പാലിച്ചതോടെ ടൈബ്രേക്കറിലാണ് യൂറോപ്യൻ ചാമ്പ്യന്മാരെ നിശ്ചയിച്ചത്. ഇംഗ്ലണ്ടിന്‍റെ കൗമാര താരം ബുകായോ സാക്ക വിധിനിർണായകമായ അവസാന കിക്ക് പാഴാക്കിയതോടെയാണ് ഇറ്റലി 53 വർഷത്തിനുശേഷം യൂറോകപ്പിന്‍റെ കിരീടത്തിളക്കത്തിലേറിയത്.
എന്നാൽ, സാക്ക കിക്കെടുക്കുന്ന വേളയിൽ 'തുലഞ്ഞുപോട്ടെ' എന്നർഥം വരുന്ന 'കിരികോച്ചോ' എന്ന വാക്ക് കെല്ലീനി ഉറക്കെ പറയുന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഫുട്ബാൾ വൃത്തങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ശാപവാക്കാണിത്. സാക്കയെ താൻ പ്രാകിയതായി വ്യക്തമാക്കി കെല്ലീനി തന്നെ രംഗത്തുവന്നു. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിൽ താന്‍ സാക്കയെ ശപിച്ചതായി കെല്ലീനി പറഞ്ഞു. സാക്കയുടെ കിക്ക് ഇറ്റലി ഗോളി ഡോണരുമ തടഞ്ഞിടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം. 55 വര്‍ഷത്തിന് ശേഷം ഒരു രാജ്യാന്തര കിരീടം നേടാനുള്ള അവസരമാണ് സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിന് കൈവിട്ടുപോയത്. ഇറ്റാലിയൻ നിരയിൽ ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടു. ബെലോട്ടിയുടെയും ജോർജീഞ്ഞോയുടെയും കിക്കുകള്‍ ഇംഗ്ലണ്ട് ഗോളി പിക്ഫോര്‍ഡ് തടുത്തിട്ടു. ഇംഗ്ലീഷ് നിരയിൽ ഹാരി കെയ്നും ഹാരി മഗ്വയറുമാണ് വല കുലുക്കിയത്. മാർക്കസ് റാഷ്ഫോര്‍ഡ്, ജാഡൻ സാഞ്ചോ, സാക്ക എന്നിവര്‍ക്ക് പാഴായതോടെയാണ് ഇറ്റലി കിരീടത്തിലേറിയത്.
തോല്‍വിക്കുശേഷം താരങ്ങള്‍ക്കെതിരെ ഇംഗ്ലണ്ട് ആരാധകര്‍ വംശീയാധിക്ഷേപവുമായി രംഗത്തുവന്നത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. റാഷ്ഫോര്‍ഡ്, സാഞ്ചോ, സാക്ക എന്നിവർക്കെതിരെയായിരുന്നു വംശീയാധിക്ഷേപം കൂടുതൽ.
എന്താണ് 'കിരികോച്ചോ പ്രാക്ക്'?
അര്‍ജന്‍റീനയിലെ പ്രമുഖ ക്ലബായ എസ്റ്റുഡിയാൻറ്സ് ഡി ലാ പ്ലാറ്റയുടെ ആരാധകനായ യുവാന്‍ കാര്‍ലോസ് കിരികോച്ചോയുമായി ബന്ധപ്പെട്ടാണ് ഫുട്ബാൾ വൃത്തങ്ങളിൽ ഈ വാക്ക് പ്രചാരത്തിലായത്. 1980കളില്‍ എസ്റ്റുഡിയാൻറ്സിന്റെ കടുത്ത ആരാധകനായിരുന്ന കിരികോച്ചോ ടീമിന്‍റെ പരിശീലന സെഷനുകളിൽവരെ കാണിയായി എത്താറുണ്ടായിരുന്നു. എന്നാൽ, ഇയാൾ പരിശീലനം കാണാൻ വരുേമ്പാെഴാെക്ക തെന്റ കളിക്കാരിൽ പലരും ദുരൂഹമായി പരിക്കിന്‍റെ പിടിയിലകപ്പെടുന്നതായി ക്ലബിന്‍റെ ഹെഡ് കോച്ച് കാർലോസ് ബിലാർഡോക്ക് തോന്നിത്തുടങ്ങി.
തുടർന്ന് കിരികോച്ചോയോട് എതിർടീമുകളുടെ പരിശീലന സെഷനുകളിൽ കാഴ്ചക്കാരനായി പോവാനായി ബിലാർഡോയുടെ നിർദേശം. കിരികോച്ചോയുടെ 'ശക്തി' അങ്ങനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുത്തെന്നും 1982ൽ തങ്ങൾ ചാമ്പ്യന്മാരായ ശേഷം ടീമിന്‍റെ ഭാഗ്യമുദ്രയായി അവനെ അംഗീകരിച്ചെന്നും ബിലാർഡോ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.