Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫലസ്​തീന്​...

ഫലസ്​തീന്​ ഐക്യദാർഢ്യവുമായി ചിലിയൻ ഫുട്​ബാൾ ക്ലബ്​; മത്സരത്തിനിറങ്ങിയത്​ അറേബ്യൻ ഷാൾ ധരിച്ച്​

text_fields
bookmark_border
chile football
cancel

സാന്‍റി​യാഗോ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ്​ അതിക്രമത്തിൽ ​പ്രതിഷേധിച്ച്​ ചിലിയൻ ഫുട്​ബാൾ ക്ലബായ ഡിപ്പോർട്ടിവോ പലെസ്​തേനോ. ഫലസ്​തീന്​ ഐക്യദാർഢ്യവുമായി അറബിക്​ വേഷമണിഞ്ഞാണ്​ ടീമംഗങ്ങളെല്ലാം കളിക്കാനിറങ്ങിയത്​.

തെക്കനമേരിക്കൻ രാജ്യമായ ചിലിയിൽ 1920ൽ കുടിയേറിയ ഫലസ്​തീനികളാണ്​​ ​ഒസോർണോ നഗരം കേന്ദ്രീകരിച്ച്​ ഫുട്​ബാൾ ക്ലബ്​ സ്ഥാപിച്ചത്​. ചിലിയിലുള്ള ഫലസ്​തീൻ കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷവും ക്രിസ്​തുമത വിശ്വാസികളാണ്​. ചിലിയിലെ ഒന്നാം നമ്പർ ഫുട്​ബാൾ ലീഗിലാണ്​ ഡിപ്പോർട്ടിവോ കളിക്കുന്നത്​. ഐക്യദാർഢ്യം പ്രകടിപ്പിച്ച മത്സരത്തിൽ ​കോളോ കോളോയെ 2-1ന്​ ഡിപ്പോർട്ടീവോ തോൽപ്പിച്ചിരുന്നു.



''ഞങ്ങളുടെ ​ടീമിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്​ ഫലസ്​തീൻ സ്വത്വം. കെഫിയ (അറേബ്യൻ ഷാൾ) അടക്കമുള്ള അടക്കമുള്ള പ്രതീകങ്ങൾ ഫലസ്​തീനുമായുള്ള ബന്ധം കാണിക്കാനായാണ്​ ധരിച്ചത്​​. ഈ പ്രതികൂലാവസ്ഥയിൽ ഫലസ്​തീനായി എല്ലാവരും കൂടെ നിൽക്കേണ്ടതുണ്ട്​'' -ക്ലബ്​ പ്രസിഡന്‍റ്​ ജോർഗ്​ ഉയാ പ്രതികരിച്ചു.

ജറൂസലെമിലെ മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെയുള്ള ആക്രമണത്തിൽ ഇന്ന്​ 215പേർക്ക്​ പരിക്കേറ്റിരുന്നു. തുടർച്ചയായ മൂന്നാംദിവസമാണ്​ ഇസ്രയേൽ ആക്രമണം. കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്​ജിദിന്​ ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്. ഇസ്രായേൽ‌ നടപടിക്കെതിരെ പ്രക്ഷോഭം ശക്​തമാണ്​. ഇതിന്റെ ഭാ​ഗമായി ശൈഖ്​ ജർറാഹിലുള്ള​ താമസക്കാർക്ക്​ ഐക്യദാർഢ്യമറിയിച്ച്​ ഫലസ്​തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക്​ നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JerusalemALAQSA MASJIDDeportivo Palestino
News Summary - Chile's Club Deportivo Palestino stands in solidarity with Jerusalem
Next Story