'ഡാനിഷ് പടക്കായി ആർപ്പുവിളിക്കാൻ ഇനി ഞാനുമുണ്ടാകും'; ആശുപത്രിക്കിടക്കയിൽ നിന്ന് എറിക്സൺ പറയുന്നു
text_fieldsകോപൻഹാഗൻ: കായികപ്രേമികൾക്കൊരു ആശ്വാസ വാർത്ത. യൂറോ കപ്പ് മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞ് വീണ ഡെൻമാർക്ക് ഫുട്ബാളർ ക്രിസ്റ്റ്യൻ എറിക്സൺ തന്‍റെ ആരോഗ്യ നിലയെ കുറിച്ച് വിശദീകരിക്കാൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
ആശുപത്രിക്കിടയിൽ നിന്നുള്ള ഒരു സെൽഫി 29കാരൻ ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്തെമ്പാട് നിന്നും തനിക്കായി പ്രാർഥിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്ത ആരാധകർക്ക് നന്ദിയർപ്പിച്ച താരം സുഖമായിരിക്കുന്നുെവന്ന് അറിയിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിൽ ഇനി ചില പരിശോധനകൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂെവന്നും എറിക്സൺ പറഞ്ഞു.
'ഹലോ...ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിങ്ങളയച്ച സന്ദേശങ്ങൾക്ക് നന്ദി. ഞാനും എന്‍റെ കുടുംബവും ആ സന്ദേശങ്ങളെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് കൂടി വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആർപ്പുവിളിക്കാൻ ഞാനുമുണ്ടാകും'-എറിക്സൺ ഇൻസ്റ്റഗ്രാമിൽ എഴുതി.
കോപൻഹാഗനിലെ പാർകൻ സ്റ്റേഡിയത്തിൽ ഫിൻലാൻഡിനെതിരായ മത്സരം ഒന്നാംപകുതിക്കു പിരിയാൻ മൂന്നു മിനിറ്റ് ശേഷിക്കെയാണ് എറിക്സൺ കുഴഞ്ഞുവീണത്. പെനാൽറ്റി ഏരിയയിൽനിന്ന് ഓടിവന്ന് ത്രോബാൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു എറിക്സന്റെ വീഴ്ച. മൈതാനത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് എറിക്സൺ കൂടി താൽപര്യമറിയിച്ചതനുസരിച്ച് പുനരാരംഭിച്ച കളി ഡെൻമാർക് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.