ക്ലബ് ലോകകപ്പ്: ഖത്തറിൽ ഇന്ന് കിക്കോഫ്
text_fieldsദോഹ: 2022 വിശ്വമഹാമേളയുടെ മണ്ണിൽ ഇന്ന് മറ്റൊരു ലോകകപ്പിന് കിക്കോഫ്. ലോകത്തെ ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ ആവേശത്തിലേക്ക് ഖത്തർ. യൂറോപ്യൻ ജേതാക്കളായ ബയേൺ മ്യൂണികും കോപ ലിബർട്ടോഡോറസ് ജേതാക്കളായ പാൽമിറാസും മത്സരിക്കുന്ന ടൂർണമെൻറിെൻറ രണ്ടാം റൗണ്ടിലെ മത്സരങ്ങൾക്ക് അൽറയ്യാനിലെ രണ്ടു സ്റ്റേഡിയങ്ങൾ വേദിയാവും.
കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് സ്റ്റേഡിയത്തിെൻറ 30 ശതമാനം ശേഷിയിൽ കാണികൾക്ക് പ്രവേശനം നൽകും. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ബാധകമല്ല. ഫാൻസോണുകളടക്കം പൊതുപരിപാടികൾ ഒന്നുമില്ല.
ഇന്ന് ദോഹ സമയം വൈകീട്ട് അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 7.30) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. കോൺകകാഫ് ജേതാക്കളായ മെക്സികൻ ക്ലബ് ടൈഗേഴ്സ് യു.എ.എൻ.എല്ലും ഏഷ്യൻ ജേതാക്കളായ ഉൽസാൻ ഹ്യുണ്ടായ് എഫ്.സിയും ഏറ്റുമുട്ടും. രണ്ടാം മത്സരം രാത്രി 8.30ന് (11.00) എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആതിഥേയ ക്ലബ് അൽ ദുഹൈൽ എസ്.സിയും ആഫ്രിക്കൻ ജേതാക്കളായ ഈജിപ്തിെൻറ അൽ അഹ്ലി എസ്.സിയും തമ്മിൽ. ഫെബ്രുവരി 11ന് രാത്രി ഒമ്പതിന് എജുക്കേഷൻ സിറ്റിയിലാണ് ഫൈനൽ. ബയേൺ മ്യൂണികും പാൽമിറാസും സെമിഫൈനലിൽ കളത്തിലിറങ്ങും. തുടർച്ചയായി രണ്ടാം വർഷമാണ് ഖത്തർ ക്ലബ് ലോകകപ്പിന് വേദിയാവുന്നത്. കഴിഞ്ഞ തവണ ലിവർപൂളായിരുന്നു ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.