Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉറുഗ്വേക്കെതിരെ...

ഉറുഗ്വേക്കെതിരെ വിനീഷ്യസിന് കളിക്കാനാവില്ല; കോപ്പയിൽ ബ്രസീലിന് വൻ തിരിച്ചടി

text_fields
bookmark_border
Vinicius Junior  9809
cancel

സാന്‍റാ ക്ലാര: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിൽ ബ്രസീലിന് കനത്ത തിരിച്ചടി. മധ്യനിരയിലെ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന് ഉറുഗ്വേക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കാനാവില്ല. കൊളംബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതോടെയാണിത്. നേരത്തെ, പരാഗ്വക്കെതിരായ മത്സരത്തിലും മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ജൂൺ ഏഴിന് രാവിലെ 6.30നാണ് ബ്രസീൽ-ഉറുഗ്വേ മത്സരം.

കൊളംബിയക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചാൽ അടുത്ത കളി പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും വിനീഷ്യസിന് മഞ്ഞക്കാർഡ് ഒഴിവാക്കാനായില്ല. ജെയിംസ് റോഡ്രിഗ്രസിന് നേരെ നടത്തിയ ഫൗളിന് റഫറി മഞ്ഞക്കാർഡ് കാട്ടുകയായിരുന്നു.

ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ കരുത്തരായ ബ്രസീലിനെ ഇന്ന് കൊളംബിയ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യപകുതിയുടെ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്‍റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ ഇടമുറപ്പിച്ചത്. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinicius JuniorCopa America 2024
News Summary - Copa America 2024: Vinicius Junior to miss quarterfinals through suspension
Next Story