എ.ഐ.എഫ്.എഫ് പ്രസിഡന്റിനെതിരെ അഴിമതിയാരോപിച്ച മുഖ്യ നിയമോപദേഷ്ടാവിന്റെ പണിപോയി
text_fieldsന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ കല്യാൺ ചൗബേക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുന്നയിച്ച എ.ഐ.എഫ്.എഫിന്റെ മുഖ്യ നിയമോപദേഷ്ടാവ് നിലഞ്ജൻ ഭട്ടാചാരിയെ പിരിച്ചുവിട്ടു.
എ.ഐ.എഫ്.എഫ് ഫണ്ട് വ്യക്തിഗത ചെലവുകൾക്കായി ഉപയോഗിച്ചെന്നും ഫെഡറേഷൻ ഖജനാവിൽനിന്ന് പണം തട്ടിയെടുക്കാൻ ചൗബേ ശ്രമിച്ചെന്നതുമടക്കമുള്ള ആരോണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ നിലഞ്ജൻ ഉന്നയിച്ചത്. സുതാര്യമല്ലാത്ത ടെൻഡർ നടപടികളിലൂടെയും മുൻഗണനാക്രമത്തിലൂടെയും അഴിമതിക്കുള്ള വഴികൾ ചൗബേ കണ്ടെത്തി.
ഐ-ലീഗ്, വനിത ലീഗ്, സന്തോഷ് ട്രോഫി എന്നിവയുടെ സംപ്രേഷണത്തിനടക്കം ഇപ്രകാരം ടെൻഡറുകൾ അനുവദിച്ചു. ചൗബേയുമായി അടുപ്പമുള്ളയാൾക്കാണ് ഇത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.