അവസാന സംഘമായി കോസ്റ്ററീകയും ലോകകപ്പിന്
text_fieldsദോഹ: ഖത്തർലോകകപ്പിലേക്കുള്ള അവസാന ടീമായി വടക്കൻ അമേരിക്കൻ സംഘമായ കോസ്റ്ററീകയും ഇടം ഉറപ്പിച്ചു. ദോഹ അൽ റയ്യാനിലെ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ നടന്ന ഇൻറർകോണ്ടിനെൻറൽ േപ്ല ഓഫ് രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിൻെറ ആക്രമണ വീര്യത്തിന് മുന്നിൽ പതറാെത പിടിച്ചു നിന്നാണ് കെയ്ലർ നവാസിൻെറ സംഘം തങ്ങളുടെ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിന് യോഗ്യത നേടിയത്. കളിയുെട മൂന്നാം മിനിറ്റിൽ ജോയിൽ കാംബെലിൻെറ ഗോളിലെ ലീഡിൽ പിടിച്ചു തൂങ്ങിയായിരുന്നു കോസ്റ്ററീകൻ ജയം.
തുടർന്നുള്ള മിനിറ്റുകളിൽ തിരിച്ചടി ശക്തമാക്കിയ ന്യൂസിലൻഡ് അവസാന മിനിറ്റ് വരെ അത് തുടർന്നു. ഇതിനിടയിൽ 40ാം മിനിറ്റിൽ ക്രിസ് വുഡ് വലകുലുക്കി കിവികൾ സമനില ഗോൾ ആഘോഷിച്ചെങ്കിലും, ആ നീക്കത്തിനിടയിൽ കുരുങ്ങിയ ഒരു ഫൗൾ 'വി.എ.ആർ' കണ്ടുപിടിച്ചു. ഇതോടെ, ആഘോഷിക്കപ്പെട്ട ഗോൾ നിരസിക്കപ്പെട്ട് വീണ്ടും പിൻനിരയിലായി. 69ാം മിനിറ്റിൽ മധ്യനിരതാരം കോസ്റ്റ ബർബറോസ് ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തിലേക്ക് ചുരുങ്ങിയ ന്യൂസിലൻഡിന് സ്കോർ ചെയ്യാനായില്ല. കോസ്റ്ററീകയുടെ പരിചയ സമ്പന്നനായ ഗോൾകീപ്പർ കെയ്ലർ നവാസ് ഗോൾവലക്കു കീഴെ രക്ഷകനായി നിറഞ്ഞാടി.
ലോകകപ്പ് ഗ്രൂപ്പ് 'ഇ'യിൽ സ്പെയിൻ, ജർമനി, ജപ്പാൻ ടീമികൾക്കൊപ്പമാണ് കോസ്റ്റീക. നവംബർ 23ന് സ്പെയിനിനെതിരെയാണ് ആദ്യമത്സരം. കോസ്റ്ററീകയുടെ പ്രവേശനത്തോടെ ലോകകപ്പിലെ 32 ടീമുകളുടെ ചിത്രമായി. കഴിഞ്ഞ ദിവസം പെറുവിനെ തോൽപിച്ച് ആസ്ട്രേലിയയും ലോകകപ്പിന് യോഗ്യത നേടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.