കോവിഡ് മാറിയില്ല: ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോയെന്ന് സംശയം
text_fieldsഇൗ മാസം 29ന് നടക്കുന്ന എഫ്.സി ബാഴ്സലോണ- യുവൻറസ് ചാമ്പ്യൻസ് ലീഗ് സൂപ്പർ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ഒരു ഇടവേളക്കു ശേഷം കാൽപന്തു ലോകത്തെ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്ന മത്സരമെന്നതിനാൽ ഇരു താരങ്ങളുടെയും ആരാധകർ പ്രതീക്ഷയോടെ മത്സരത്തിന് കാത്തിരിക്കുകയായിരുന്നു. എന്നാൽ, കോവിഡ് സ്ഥിരീകരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും രോഗത്തിൽ നിന്ന് വിട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്പാനിഷ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീമിനായി യുവേഫ നേഷൻസ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുേമ്പാഴാണ്
റൊണാൾഡോയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ടീം വിട്ട താരം ഇറ്റലിയിൽ മടങ്ങിയെത്തി. യുവേഫ നിയമപ്രകാരം കോവിഡ് പോസിറ്റീവായ താരങ്ങൾ, ഒരു മത്സരത്തിന് ഏഴ് ദിവസം മുമ്പ് തന്നെ നെഗറ്റീവായിരിക്കണം എന്നുണ്ട്. രോഗത്തിൽ നിന്നും മുക്തമായിട്ടില്ലാത്തതിനാൽ താരത്തിന് ഇനി കളിക്കാനാവില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.