Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right15 കളിക്കാർക്ക്...

15 കളിക്കാർക്ക് കോവിഡ്: ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു

text_fields
bookmark_border
hero I league
cancel

15ലേറെ കളിക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹീറോ ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്.

കൊൽക്കത്തയിലെ ഹോട്ടലിൽ താമസിക്കുന്ന റിയൽ എഫ്.സി ടീമിലെ എട്ട് കളിക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഏതെല്ലാം കളിക്കാരാണ് പോസിറ്റീവായത് എന്നതിൽ വ്യക്തതയില്ല. മറ്റ് ടീമുകളിലെ ഏഴ് കളിക്കാർ കൂടി പോസിറ്റീവായെന്നാണ് വിവരം.

13 ടീമുകളാണ് ഇത്തവണത്തെ ലീഗിൽ മത്സരിക്കുന്നത്. മിക്ക ടീമുകളും ഇതുവരെ ഒരു കളി മാത്രമേ കളിച്ചിട്ടുള്ളൂ. കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്‌സി ആദ്യ മത്സരം വിജയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന മീറ്റിങ്ങിന് ശേഷമായിരിക്കും എന്നത്തേക്കാണ് മത്സരങ്ങൾ നീട്ടിവെച്ചിരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരിക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-League​Covid 19
News Summary - Covid for 15 players: I-League extended for two weeks
Next Story