Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sadio mane
cancel
Homechevron_rightSportschevron_rightFootballchevron_rightലിവർപൂൾ താരം സാദിയോ...

ലിവർപൂൾ താരം സാദിയോ മാ​നെക്ക്​ കോവിഡ്​

text_fields
bookmark_border

ലിവർപൂൾ താരം സാദിയോ മാനെക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി ടീം അധികൃതർ അറിയിച്ചു. ഇദ്ദേഹം കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സ്വയം നിരീക്ഷണത്തിലാണ്​. വൈറസി​െൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അദ്ദേഹം പൂർണ ആരോഗ്യവാനാണ്​. കഴിഞ്ഞ ആഴ്​ച സഹതാരം തിയാഗോ അലക്​സാൻട്രോക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്​ച ആഴ്​സനലിനെതിരായ മത്സരത്തിലാണ്​ മാനെ അവസാനമായി കളിച്ചത്​. 3-1ന്​ ലിവർ പൂൾ ജയിച്ച മത്സരത്തിൽ ഒരു ഗോൾ സെനഗൾ താരത്തി​െൻറ കാലിൽനിന്നായിരുന്നു.

ഞായറാഴ്​ച പ്രീമിയർ ലീഗിൽ ആസ്​റ്റൺ വില്ലക്കെതിരെയാണ്​ ലിവർപൂളി​െൻറ അട​ുത്ത മത്സരം. ഇതിൽ മാനെയും തിയാഗോയും ഉണ്ടാകാനിടയില്ല. എന്നാൽ, ഒക്ടോബർ 17ന്​ എവർട്ടണിനെതിരായ മത്സരത്തിൽ ഇരുവരും ഉണ്ടാകുമെന്നാണ്​ കോച്ച്​ യുർഗൻ ക്ലോപ്പി​െൻറ പ്രതീക്ഷ.

28കാരനായ മാനെ ഈ സീസണിൽ മികച്ച ഫോമിലാണ്. ചെൽസിക്കെതിരായ മത്സരത്തിൽ രണ്ട്​ ഗോളുകളാണ്​ നേടിയത്​. മൊറോക്കൊ, മൗറിറ്റാനിയ എന്നീ രാജ്യങ്ങൾക്കെതിരെ അന്താരാഷ്​ട്ര സൗഹർദ മത്സരത്തിനുള്ള സെനഗൽ ടീമി​ലും മാനെ ഇടംനേടിയിട്ടുണ്ട്​. ഒക്​ടോബർ ഒമ്പതിനാണ്​ മൊറോ​ക്കൊക്കെതിരായ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolSadioMane
News Summary - covid for Liverpool player Sadio Mane
Next Story