തോറ്റമ്പി യുവന്‍റസ്, ചാമ്പ്യൻസ്ലീഗിനും സാധ്യയില്ല; കോച്ചിനെ മാറ്റാൻ മുറവിളി
text_fieldsടൂറിൻ: ചാമ്പ്യൻസ് ലീഗ് കിരീടം പോയിട്ട്, ചാമ്പ്യൻസ് ലീഗ് ബർത് പോലും യുവൻറസിെൻറ പരിധിക്കു പുറത്ത്. ക്രിസ്റ്റ്യാനോ റൊണാൾേഡാ - സ്ലാറ്റൻ ഇബ്രഹിമോവിച്ച് പോരാട്ടമെന്ന് വിശേഷിപ്പിച്ച യുവൻറസ് - എ.സി മിലാൻ മത്സരത്തിൽ 3-0ത്തിെൻറ തോൽവിയോടെ മുൻഇറ്റാലിയൻ ചാമ്പ്യൻമാർ ആദ്യ നാല് ടീമുകളുടെ പട്ടികക്ക് പുറത്ത്. ബ്രാഹിം ഡയസ് (45+1), ആൻറി റെബിച് (78), ഫികായോ ടൊമോറി (82) എന്നിവരുെട ഗോളിലൂടെയാണ് മിലാൻ യുവൻറസിനെ വീഴ്ത്തിയത്. അൽവാരോ മൊറാറ്റയും ക്രിസ്റ്റ്യാനോയും നയിച്ച യുവൻറസ് മുന്നേറ്റം ഒന്നിനു പിന്നാലെ ഒന്നായി ആക്രമണം നടത്തിയെങ്കിലും ഉജ്ജ്വല പ്രതിരോധവും, ഗോളി ജിയാൻലൂയിജി ഡോണറുമ്മയുെട മികവുമായതോടെ ഗോളുകൾ നിഷേധിക്കപ്പെട്ടു.
35 കളിയിൽ 69പോയൻറുമായി അഞ്ചാം സ്ഥാനത്താണ് യുവൻറസ്. ഇൻറർ മിലാൻ (85),അറ്റ്ലാൻറ (72), എ.സി മിലാൻ (72), നാപോളി (70) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. നാപോളി, ചാമ്പ്യൻമാരായ ഇൻറർ മിലാൻ, സസൗളോ എന്നിവർക്കെതിരെയാണ് യുവൻറസിെൻറ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ. ആദ്യ നാലിനുള്ളിൽ ഇടം പിടിച്ചില്ലെങ്കിൽ, 19 വർഷത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗായി മാറും അടുത്ത സീസണിലെ േപാരാട്ടം.
കോച്ചിനെ മാറ്റണം
ടൂറിൻ: നാണംകെടുത്തുന്ന തോൽവികളും സമാനതകളില്ലാത്ത കിരീട നഷ്ടങ്ങളുമായി യുവൻറസ് മൂക്കുകുത്തുേമ്പാൾ കോച്ച് ആന്ദ്രെ പിർലോയുടെ കസേരക്കും ഇളക്കം തട്ടുന്നു. എ.സി മിലാനോടേറ്റ തോൽവിയോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടി നഷ്ടമാവുമോ എന്ന നിലയിലായ യുവൻറസിൽ കോച്ചിനെതിരെ കലാപമുയരുന്നു. ഏറെ പ്രതീക്ഷയോടെ പരിശീലകനായി നിയമിച്ച മുൻ ഇതിഹാസ താരത്തിനു കീഴിൽ യുവൻറസ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനം.
തുടർച്ചയായി ഒമ്പത് വർഷമായി കൈവശം വെച്ച സീരി 'എ' കിരീടം നഷ്ടമായി, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽതന്നെ പുറത്തായി, ലീഗ് പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കും കൂപ്പുകുത്തി. പിർലോയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചു, അത് എപ്പോൾ എന്നതിൽ മാത്രമേ ഇപ്പോൾ ചർച്ചയുള്ളൂ -ഇറ്റാലിയൻ പത്രമായ 'ടുേട്ടാസ്പോർട്' റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.