യൂറോപിലെ പതിറ്റാണ്ടിെൻറ താരങ്ങളായി ക്രിസ്റ്റ്യാനോ, റാമോസ്, നോയർ
text_fields
മഡ്രിഡ്: കഴിഞ്ഞ പതിറ്റാണ്ടിൽ യൂറോപ്യൻ ഫുട്ബാളിനെ അടയാളപ്പെടുത്തിയ ഏറ്റവും മികച്ച മുന്നു താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും. ഫുട്ബാൾ ഹിസ്റ്ററി ആൻറ് സ്റ്റാറ്റിസ്റ്റിക്സ് ഇൻറർനാഷനൽ ഫെഡറേഷെൻറ പട്ടികയിലാണ് നീണ്ട കാലം റയൽ മഡ്രിഡ് നിരയിൽ ഒന്നിച്ചു പന്തുതട്ടിയ ഇരുവരും ഇടം കണ്ടെത്തിയത്. ബയേൺ മ്യൂണിക്കിെൻറ മാനുവൽ നോയറാണ് മൂന്നാമൻ. ലാറ്റിൻ അമേരിക്കൻ താരത്രയത്തെ തെരഞ്ഞെടുത്തപ്പോൾ ബാഴ്സലോണയുടെ ലയണൽ മെസ്സി, പി.എസ്.ജി മുന്നേറ്റത്തിലെ കുന്തമുനയായ നെയ്മർ, സവോ പോളോ താരം ഡാനി ആൽവസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ താരങ്ങളിൽ ഹ്യൂങ് മിൻ സൺ, കീസുകെ ഹോണ്ട, സാലിം അൽ ദവാസരി എന്നിവരാണ്.
വനിതകളിൽ യൂറോപ് ഭരിച്ച് സെനിഫർ മറോസാൻ, അഡ ഹെഗർബെർഗ്, വെൻഡീ റെനാർഡ് എന്നിവരും ലാറ്റിൻ അമേരിക്കയിൽ മാർത്ത, ക്രിസ്റ്റീൻ എൻഡ്ലർ, ഫോർമിഗ എന്നിവരുമുണ്ട്. ഏഷ്യയിൽ ഹൊമാരെ സാവ, സാം കെർ, സാകി കുമാഗെയ് എന്നിവരാണ് മുന്നിൽ.
ആഫ്രിക്കൻ ഫുട്ബാളർമാരുടെ പട്ടികയിൽ മുഹമ്മദ് സലാഹാണ് മുന്നിൽ. സാദിയോ മാനേ, റിയാദ് മെഹ്റസ് എന്നിവരുമുണ്ട്. വനിതകളിൽ അസീസത് ഒഷോവലയാണ് ഏറ്റവും മികച്ച ഫുട്ബാളർ.
ഏഷ്യൻ പട്ടികയിൽ പുരുഷ- വനിത വിഭാഗങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.