ക്രിസ്റ്റ്യാനോക്ക് നുണപരിശോധന! മറുപടി കേട്ട് അമ്പരന്ന് ആരാധകർ
text_fieldsസൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നുണപരിശോധന! ഒരു ക്രിപ്റ്റോകറൻസി വെബ്സൈറ്റിന്‍റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായാണ് പോർചുഗീസ് താരം നുണ പരിശോധനക്ക് വിധേയനായത്.
നുണപരിശോധന യന്ത്രം (പോളിഗ്രാഫ് മെഷീൻ) ഘടിപ്പിച്ചശേഷം താരത്തിന്‍റെ ഫുട്ബാൾ കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. അലെക്സ് ഫെർഗൂസൺ ഫുട്ബാൾ ചരിത്രത്തിലെ മികച്ച പരിശീലകനാണോ? എക്കാലത്തെയും മികച്ച ഫുട്ബാൾ താരം നിങ്ങളാണോ? എപ്പോഴെങ്കിലും നിങ്ങളുടെ പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ? ഉൾപ്പെടെയുള്ള രസകരമായ ചോദ്യങ്ങൾക്കും ക്രിസ്റ്റ്യാനോക്ക് ഉത്തരം നൽകേണ്ടി വന്നു.
40 വയസ്സ് പൂർത്തിയാക്കിയാലും താൻ ഫുട്ബാളിന്‍റെ എലീറ്റ് ലെവലിൽ തന്നെയുണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് നിരവധി തവണ എന്നാണ് താരം നൽകിയ മറുപടി. പരിശോധനയുടെ ഫലം പൂർണമായി പുറത്തുവിട്ടിട്ടില്ലെന്ന് സൂപ്പർതാരത്തെ നുണ പരിശോധന നടത്തിയ പ്രഫഷനൽ പോളിഗ്രാഫർ വ്യക്തമാക്കി. ക്രിപ്റ്റോകറൻസിയെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നുണ പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി പ്രോ ലീഗിന്‍റെ പുതിയ സീസണിൽ മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ. അൽ നസ്റിനായി 10 മത്സരങ്ങളിൽനിന്നായി ഇതിനകം 11 ഗോളുകളാണ് താരം നേടിയത്. മൂന്നു അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.