റൊണാൾഡോ ഒരു മൾട്ടി നാഷണൽ കമ്പനി, സ്വകാര്യ താൽപര്യങ്ങളുണ്ട് -മുൻ യുവന്‍റസ് കോച്ച്
text_fieldsറോം: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വെളിപ്പെടുത്തലുമായി യുവന്‍റസിന്‍റെ മുൻ കോച്ച് മൗറീസ്യോ സാരി. നിലവിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ കോച്ചായ സാരി സ്പോർട്സ് ഇറ്റാലിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സുതുറന്നത്.
''എല്ലാ മേഖലയിൽ നിന്നും നോക്കുേമ്പാൾ റൊണാൾഡോയെ മാനേജ് ചെയ്യുകയെന്നത് ചില്ലറ കാര്യമല്ല. അദ്ദേഹം ഒരു മൾട്ടി നാഷണൽ കമ്പനിയാണ്. അദ്ദേഹത്തിന് ഫുട്ബാളിനൊപ്പം സ്വകാര്യ താൽപര്യങ്ങളുമുണ്ട്.
അദ്ദേഹത്തിന്‍റെ താൽപര്യങ്ങൾ സാധാരണയുള്ളവരിൽ നിന്നും അപ്പുറമായിരുന്നു. ടീമിനും ക്ലബിനും അപ്പുറമായിരുന്നു അത്. ഞാനൊരു പരിശീലകനാണ്. ഒരു മാനേജർ അല്ല. എന്തായാലും വർഷാവസാനം റൊണാൾഡോ ഗോളുകൾ കൊണ്ടുവന്നു.അടുത്ത കാലങ്ങളിൽ ഞാൻ ടീമിനേക്കാൾ കേൾക്കുന്നത് കളിക്കാരെക്കുറിച്ചാണ്'' -സാരി പറഞ്ഞു.
2019-2020 സീസണിലാണ് ചെൽസി വിട്ടെത്തിയ സാരി യുവൻറസ് കോച്ചായത്. ഒരുവർഷം മാത്രം നീണ്ട യുവന്‍റസുമായുള്ള ബന്ധം അവസാനിച്ച ശേഷം ലാസിയോയുമായി സാരി കരാറിൽ ഏർപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.