Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​റോണാൾ'ഷോ'...! ​െലവൻ...

​റോണാൾ'ഷോ'...! ​െലവൻ ശരിക്കും മെസ്സിക്കും മീതെ

text_fields
bookmark_border
Cristiano Ronaldo
cancel

മെസ്സി മിന്നിച്ചു തുടങ്ങിയാൽ പിന്നെ ക്രിസ്റ്റ്യാനോ റെണാൾഡോ വെറുതെയിരിക്കില്ല. അതുക്കും മുകളിൽ അതിനേക്കാൾ മനോഹരമായി നിറഞ്ഞൊഴുകും. ഇത്​, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മെസ്സിയെന്ന മാന്ത്രികനെ നിശ്ചയദാർഢ്യംകൊണ്ടും കഠിന പരിശ്രമം കൊണ്ടും പലതവണ കവച്ചുവെച്ചു ​്ക്രിസ്റ്റ്യാനോ. ഇരുവരും തമ്മിലുള്ള ഈ ​കാൽപന്തു പോര്​ ഫുട്​ബാൾ ചരിത്രം എക്കാലവും ഓർക്കും തീർച്ച. ആ ചർച്ച തുടരുമെങ്കിലും ആരാണ്​ 'ബിഗ്​ ഗോട്ട്​' എന്നത്​ ലോകവസാനം വരെ തീരുമാനമാവാതെ കിടക്കും.


പി.എസ്​.ജിയിലെത്തി മെസ്സിക്ക്​ ദിവസങ്ങൾ വേണ്ടിവന്നു സ്​കോറിങ്ങിലെത്തി വാർത്തകളിൽ ഇടംപിടിക്കാൻ. ​എന്നാൽ, യുനൈറ്റഡിനായി ആദ്യ മത്സരത്തിൽ തന്നെ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വരവറിയിച്ചു. തുടർച്ചയായി പിന്നെയും ഗോളുകൾ. ഒടുവിൽ മെസ്സി ചാമ്പ്യൻസ്​ ലീഗിൽ വണ്ടർ ഗോളുമായി ഗോൾവേട്ട തുടങ്ങി. ആ രാവ്​ മെസ്സി​യുടേതാണെങ്കിൽ തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ തന്‍റെ ദിനമാക്കി.


സമനിലയിലേക്ക്​ ആണിയടിച്ച ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ എഫ്​ മത്സരമാണ്​ വിയ്യാ റയലിൽ നിന്ന്​ റൊണാൾഡോ റാഞ്ചിയെടുത്തത്​. 2-1ന്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ജയം. അവസാന വിസിൽ ഊതിയാലോ എന്ന്​ റഫറി ആഞ്ഞ നേരം ഓൾഡ് ട്രാ​േ​​ഫാഡിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ മിന്നിത്തിളങ്ങുകയായിരുന്നു. പഴയ വീര്യത്തി​െൻറ മിന്നായം.

മുഴുസമയത്തെ കളിയിൽ 1-1ന്​ സമനില പാലിച്ചതാണ്​. കളി തീർന്നുവെന്ന്​ കരുതിയ നിമിഷം ഫ്രെഡി​െൻറ ക്രോസ്​ സ്വീകരിച്ച റൊണാൾഡോ ലിംഗാർഡിന്​ മറിച്ചുകൊടുത്തതാണ്​. പക്ഷേ, വീണ്ടും റൊണാൾഡോയിലേക്ക്​ തന്നെയെത്തിയ പന്ത്​ ഗോൾമുഖത്തേക്ക്​ പായിക്കുമ്പോൾ ​വിയ്യ ഗോളി

ജെറോണിമോ റുള്ളിയുടെ കൈയിൽ സ്​പർശിച്ച പന്ത്​ വല​ക്കുള്ളിലേക്ക്​ ചെന്നു കയറി. യുനൈറ്റഡ്​ വിജയവും കുറിച്ചു.

53ാം മിനിറ്റിൽ പാബ്ലോ അൽകാസറിലൂടെ വിയ്യ റയലാണ്​ മുന്നിലെത്തിയത്​. 60ാം മിനിറ്റിൽ അലക്​സ്​ ലെല്ലസും ഇഞ്ച്വറി ടൈമിൽ റൊണാള്‍ഡോയും യുനൈറ്റഡി​െൻറ ഗോൾ പട്ടിക തികച്ചു. ഇതോടെ ഗ്രൂപ്​ എഫിൽ രണ്ടു കളികളിൽനിന്ന് ഒരു ജയവും തോൽവിയുമായി മൂന്നു പോയൻറ്​ നേടി യുനൈറ്റഡ് മൂന്നാമതാണ്​. നാലു പോയൻറുള്ള അറ്റ്​ലാൻറയാണ്​ ഒന്നാമത്​. മൂന്നു പോയൻറുള്ള യങ്​ ബോയ്​സ്​ ഗോൾ ശരാശരിയിൽ രണ്ടാമതുണ്ട്​.

റയലിന്​ ഷെരീഫെങ്കിൽ ബാഴ്​സക്ക്​ ബെൻഫിക്ക

കഴിഞ്ഞ ദിവസമാണ്​ ഗ്രൂപ്​ ഡിയിൽ മൾഡോവയിൽനിന്നുവന്ന ​കുഞ്ഞൻ ടീമായ ഷെരീഫ്​ സ്​പാനിഷ്​ വമ്പനായ റയൽ മഡ്രിഡിനെ അട്ടിമറിച്ചത്​. ഇന്നലെ ഗ്രൂപ് ഇ യിൽ പോർച്ചുഗീസ്​ ക്ലബ്ബായ ബെൻഫിക്കക്കായിരുന്നു നിയോഗം. സ്​പാനിഷ്​ കരുത്തരായ ബാഴ്​സയെ അട്ടിമറിക്കാനായിരുന്നു ബെൻഫിക്കയുടെ അവതാരം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ്​ മെസ്സിയില്ലാത്ത ബാഴ്​സ ബെൻഫിക്കയോട്​ തോറ്റത്​. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്​ ബാഴ്​സയിപ്പോൾ.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഡൈനാമോ കീവിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക്​ തരിപ്പണമാക്കിയ ബയൺ മ്യൂണിക്കാണ്​ മുന്നിൽ.

ഗ്രൂപ് എച്ചിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനായ ചെൽസിയെ ഇറ്റാലിയൻ വീരന്മാരായ യുവൻറസ്​ മറുപടിയില്ലാത്ത ഒരു ഗോളിന്​ തോൽപിച്ചു. ഗ്രൂപ്പിൽ രണ്ട്​ മത്സരങ്ങളും ജയിച്ച യുവൻറസ്​ ആറു​ പോയൻറുമായി മുന്നിലാണ്​. ദുർബലരായ മാൽമോ എഫ്.എഫിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത സെൻറ്​ പീറ്റേ​ഴ്​സ്​ബർഗ്​ മൂന്നാം സ്ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldo
News Summary - Cristiano Ronaldo is now the Greatest of All Time -
Next Story