ഞാനാണ് ഇവിടെ കളിക്കുന്നത്, അവനല്ല! അൽ ഹിലാൽ ആരാധകരുടെ മെസ്സി, മെസ്സി വിളികൾക്കിടെ ക്ഷുഭിതനായി ക്രിസ്റ്റ്യാനോ
text_fieldsറിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ കേമൻ? ആധുനിക ഫുട്ബാളിൽ വർഷങ്ങളായി ചൂടുപിടിച്ച വാഗ്വാദം നടക്കുന്ന ചോദ്യമാണിത്.
ഫുട്ബാൾ മൈതാനത്ത് ആരാധകർ പരസ്പരം ചേരിതിരിഞ്ഞ് മെസ്സിക്കും ക്രിസ്റ്റ്യാനോക്കും മുദ്രാവാക്യം വിളിക്കുന്നതും പതിവാണ്. സൗദി ക്ലബ് അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോക്ക് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പലപ്പോഴും എതിർ ടീം ആരാധകരുടെ മെസ്സി, മെസ്സി വിളികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്നലെ നടന്ന റിയാദ് സീസൺ കപ്പ് ഫൈനൽ മത്സരത്തിനിടെയും മെസ്സി, മെസ്സി എന്നു വിളിച്ചാണ് എതിർ ടീം ആരാധകർ താരത്തെ വരവേറ്റത്.
മത്സരത്തിൽ റൊണാൾഡോ നയിച്ച അൽ നസ്ർ ഏകപക്ഷീയമായ രണ്ടുഗോളിന് (2-0) അൽ ഹിലാലിനോട് പരാജയപ്പെട്ടു. കിങ് ഫഹദ് സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.17ാം മിനിറ്റിൽ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോൾ നേടിയത്. 30ാം മിനിറ്റിൽ സലീം അൽ ദൗസരിയിലൂടെ അൽ ഹിലാൽ ലീഡ് ഇരട്ടിയാക്കി (2-0). രണ്ടു ഗോൾ പിന്നിലായ അൽ നസ്ർ മറുപടി ഗോളിനായി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.
മത്സരത്തിനിടെ എതിർ ടീം ആരാധകരുടെ മെസ്സി ചാന്‍റിൽ ക്രിസ്റ്റ്യാനോ ക്ഷുഭിതനായി. ആരാധകർക്കുനേരെ കൈചൂണ്ടി മെസ്സിയല്ല ഞാനാണ് ഇവിടെ കളിക്കുന്നതെന്ന് താരം പറയുന്നുണ്ട്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആരാധകരിലൊരാൾ റൊണാള്‍ഡോക്ക് നേരെ ടവലുകള്‍ വലിച്ചെറിയുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
റിയാദ് സീസണ്‍ കപ്പില്‍ മെസ്സിയുടെ ഇന്‍റര്‍ മയാമിയും അല്‍ നസ്റും തമ്മിലുള്ള മത്സരത്തില്‍ പരിക്കുമൂലം റൊണാള്‍ഡോ കളിച്ചിരുന്നില്ല അല്‍ നസ്ര്‍ ഇന്‍റര്‍ മയാമിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.