കളിക്കിടെ മലയാളം പറയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ!; വൈറലായ വിഡിയോ കാണാം
text_fieldsപോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കേരളത്തിലും ആരാധകരേറെയാണ്. റൊണാൾഡോയുടെ ചിത്രമുള്ള ഫ്ലക്സുകളും പോസ്റ്ററുകളുമെല്ലാം കേരളത്തിലെ ഗ്രാമങ്ങളിലും സുപരിചിതമാണ്. എന്നാൽ കളിക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മലയാളം പറഞ്ഞാലോ?.
ഞെട്ടിത്തരിക്കേണ്ട. കഴിഞ്ഞ യൂറോകപ്പിൽ പോളണ്ടിനെതിരെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സഹതാരം താരം ജാവോ മോട്ടിഞ്ഞോക്ക് കിക്കെടുക്കാൻ പ്രചോദനം നൽകുന്നതാണ് വിഡിയോ. പോർച്ചുഗീസ് ഭാഷയിലുള്ള സംസാരം കേട്ടാൽ 'ഓ എന്താപറ്റിയേ, ന്താ, പാച്ചുവേ,െവറുതെ കളിക്ക്' എന്നൊക്കെ പറയുന്നതായി തോന്നും. വിഡിയോക്ക് മലയാളത്തിൽ 'സബ്ടൈറ്റിൽ' നൽകി വൈറലാക്കയത് മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നമ്മക്കുട്ടി ജോസ് ആണ്.
എന്നാൽ യഥാർഥത്തിൽ റൊണാൾഡോ പറയുന്ന പോർച്ചുഗീസ് വാചകത്തിന്‍റെ അർഥം 'ജാവോ, കിക്കെടുക്കൂ. നിനക്കതിന് സാധിക്കും. തോറ്റാൽ തോറ്റു. അത്രയേ ഉള്ളൂ. വരൂ. നിന്‍റെ വ്യക്തിത്വം കാണിക്കൂ' എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.