Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോയും ഗാനിം അൽ...

റൊണാൾഡോയും ഗാനിം അൽ മുഫ്താഹും കണ്ടുമുട്ടി

text_fields
bookmark_border
റൊണാൾഡോയും ഗാനിം അൽ മുഫ്താഹും കണ്ടുമുട്ടി
cancel
camera_alt

റൊണാൾഡോയും ഗാനിം അൽ മുഫ്താഹും റിയാദ്​ മർസുൽ പാർക്ക്​ സ്​റ്റേഡിയത്തിൽ കണ്ടുമുട്ടിയപ്പോൾ

ജിദ്ദ: ഖത്തർ ലോകകപ്പ്​ ഉദ്​ഘാടന ചടങ്ങിൽ താരമായി പ്രശോഭിച്ച ഗാനിം അൽ മുഫ്താഹിനെ ലോക ഫുട്​ബാൾ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ റിയാദിൽ കണ്ടുമുട്ടി. സൗദി ലീഗ്​ മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്​ച വൈകീട്ട്​ റിയാദിലെ മർസുൽ പാർക്ക്​ സ്​റ്റേഡിയത്തിൽ നടന്ന അൽനസ്​ർ-അൽതായി മത്സരത്തിനിടെയാണ്​ ഗാലറിയിൽ ഇരു താരങ്ങളും തമ്മിൽ കണ്ടത്​.

റൊണോൾഡോയുടെ കളി കാണാനാണ്​ ഗാനിം ഖത്തറിൽ നിന്നെത്തിയത്​. എന്നാൽ മത്സരത്തിൽ കളിക്കാതെ തന്റെ പുതിയ ടീമായ അൽനസ്​ർ​, അൽതായ്​ ടീമിനെ നേരിടുന്ന കളി സ്​റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന്​ കാണുകയായിരുന്നു റോ​ണാൾഡോ. ഇതിനിടയിലാണ്​ ഗാനിമിനെ കണ്ടുമുട്ടിയത്​. മത്സരം കഴിഞ്ഞ ശേഷം​ റൊണാൾഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ഗാനിം തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്​റ്റ്​ ചെയ്​തു. ‘ഗാനിം ഞങ്ങളെ പ്രകാശപൂരിതമാക്കി’ എന്ന കാപ്​ഷനോടെ ഗാനിമിനൊപ്പമുള്ള റൊണോൾഡോയുടെ ഫോട്ടോ അൽ നസ്​ർ ക്ലബും പങ്കുവെച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoGhanim Al Muftah
News Summary - Cristiano Ronaldo Meets Famous Qatari YouTuber Ghanim Al-Muftah
Next Story