Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘മെസ്സിയാണ് എത്രയോ...

‘മെസ്സിയാണ് എത്രയോ മികച്ചവൻ’- ആരാധകന്റെ വാക്കുകളോട് ക്രിസ്റ്റ്യാനോയുടെ പ്രതികരണമിങ്ങനെ

text_fields
bookmark_border
‘മെസ്സിയാണ് എത്രയോ മികച്ചവൻ’- ആരാധകന്റെ വാക്കുകളോട് ക്രിസ്റ്റ്യാനോയുടെ പ്രതികരണമിങ്ങനെ
cancel

ഫുട്ബാളിലെ അത്യപുർവ താരദ്വയങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. പ്രായം 38ലെത്തിയ ക്രിസ്റ്റ്യാനോ സൗദി ലീഗിൽ പന്തു തട്ടുമ്പോൾ ഫ്രഞ്ച് ലിഗ് വണ്ണിലെ ഒന്നാമന്മാരായ പി.എസ്.ജിക്കൊപ്പമാണ് രണ്ടു വയസ്സ് കുറവുള്ള അർജന്റീന നായകൻ കളിക്കുന്നത്. ഇരുവരും തുടരുന്ന മികച്ച ഫോം ടീമുകൾക്ക് വിജയമൊരുക്കുന്നതിൽ മുന്നിൽനിൽക്കുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിൽ അൽബതീനിനെതിരെ കളികഴിഞ്ഞ് ക്രിസ്റ്റ്യാനോ സംഘം മടങ്ങുമ്പോൾ ഗാലറിയിൽനിന്ന ഒരു ആരാധകന്റെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കളിയിൽ നിറംമങ്ങി ഗോളടിക്കാൻ മറന്ന ക്രിസ്റ്റ്യാനോ അരികിലെത്തിയപ്പോൾ ‘മെസ്സിയാണ് എത്രയോ മികച്ചവൻ’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതുകേട്ട് അരിശപ്പെടുന്നതിന് പകരം ‘അത് എളുപ്പമുള്ള കളിയായിരുന്നു’ എന്നു മാത്രം മറുപടി പറഞ്ഞ് താരം മുന്നോട്ടുപോയി.

ലീഗിൽ ഏറ്റവും പിറകിലുള്ള ടീമായിട്ടും ഇഞ്ച്വറി സമയം വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു അൽനസ്ർ മൂന്നു ഗോൾ തിരിച്ചടിച്ച് ജയവുമായി മടങ്ങിയത്. അബ്ദു റഹ്മാൻ ഗരീബ്, മുഹമ്മദ് അൽഫതീൽ, മുഹമ്മദ് മാറാൻ എന്നിവരായിരുന്നു സ്കോറർമാർ. ക്രിസ്റ്റ്യാനോ ശരിക്കും എതിരാളികളുടെ പൂട്ടിലായപ്പോൾ ഗോളടിക്കാൻ മറന്നു.

ലീഗിൽ അവസാന നാലു കളികളിൽ രണ്ടു ഹാട്രിക്കടക്കം മികച്ച പ്രകടനവുമായി ക്രിസ്റ്റ്യാനോ ഫെബ്രുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoLionel Messiresponse
News Summary - Cristiano Ronaldo responds to being told "Messi is better" in tunnel after game
Next Story