സൂപ്പർ ഹീേറാ ക്രിസ്റ്റ്യാനോ വീണ്ടും ; മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രീക്വാർട്ടർ പ്രതീക്ഷയിൽ
text_fieldsറോം: ഏതു നിമിഷവും തെറിച്ചേക്കാവുന്ന കസേരയിൽ ഇരിപ്പുറപ്പിക്കാൻ ഒരിക്കൽ കൂടി അവസരം തന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പടനായകനോട് കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയർ വീണ്ടും നന്ദിപറയണം.
ചാമ്പ്യൻസ്ലീഗ് ഗ്രൂപ് റൗണ്ടിൽ നിർണായക മത്സരത്തിൽരണ്ടു തവവണ പിന്നിലായിട്ടും ക്രിസ്റ്റ്യാനോയുടെ സ്കോറിങ് മികവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് തിരിച്ചുവന്നു. അറ്റ്ലാന്റയെ 2-2ന് തളച്ച് വിലപ്പെട്ട ഒരു പോയന്‍റുമായി മാഞ്ചസ്റ്റർ യുനൈറ്റ് പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.
ഗ്രൂപ് എഫിൽ യുനൈറ്റഡിനും വിയ്യാ റയലിനും ഏഴു പോയന്‍റ് വീതമുണ്ട്. രണ്ടു വീതം മത്സരങ്ങൾ കൂടിയാണ് ഇനി ബാക്കിയുള്ളത്. ഗ്രൂപ് ചാമ്പ്യന്മാർ ഇവരിൽ ആരാവുമെന്നറിയാൻ കാത്തിരിക്കണം. അഞ്ചു പോയന്‍റുള്ള അറ്റ്ലാന്റ മൂന്നാം സ്ഥാനത്താണ്.
അറ്റ്ലാന്റയുടെ ജോസിഫ് ഇലിസിച്ച് 12ാം മിനിറ്റിൽ യുനൈറ്റഡ് വലകുലുക്കി ഞെട്ടിച്ചാണ് തുടങ്ങിയത്. ഇതോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് തുടക്കത്തിലേ പ്രതിരോധത്തിലായി. എന്നാൽ 38ാം മിനിറ്റിൽ യുനൈറ്റഡിന്‍റെ പ്രതിേരാധ താരം റാഫേൽ വരാനെ പരിക്കേറ്റ് കയറേണ്ടി വന്നതോടെ കോച്ച് സോൾഷ്യെയർ ഫോർമേഷൻ മാറ്റി. പകരക്കാരനായി മാസൺ ഗ്രീൻവുഡ് ഇറങ്ങിയതോടെ യുൈനറ്റഡിൻറ അക്രമണം കനത്തു. 45ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസുമായി നടത്തിയ ഒന്നാന്തരമൊരു നീക്കത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യോനോ റൊണാൾഡോ വലകുലുക്കി.
രണ്ടാം പകുതി വീണ്ടും കളിമാറി. 56ാം മിനിറ്റിൽ ഡുവാൻ സപാറ്റ യുനൈറ്റഡിനെ പിന്നിലാക്കി േഗാളടിച്ചു. 90 മിനിറ്റുവരെ അക്രമിച്ചിട്ടും യുനൈറ്റഡിന് തിരിച്ചടിക്കാനായില്ല. ഒടുവിൽ തോറ്റു എന്ന് ഉറപ്പിച്ചിരിക്കെയാണ് ക്രിസ്റ്റ്യാനോ അവതരിക്കുന്നത്. 91ാം മിനിറ്റിൽ ഗ്രീൻവുഡ് നൽകിയ പാസിൽ ഗ്രൗണ്ടർ വോളി ഷോട്ട് ഉതിർത്താണ് ഗോൾ നേടിയത്. ഇതോടെ അറ്റ്ലാന്റയുടെ ഗീവിസ് സ്റ്റേഡിയം നിശബ്ദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.