പിർലോ ടച്ചിൽ റൊണാൾഡോയു കൂട്ടരും തുടങ്ങി, സാംേദാറിയക്കെതിരെ 3-0ത്തിന് ജയം
text_fieldsറോം: ആറ് ദിവസം മുമ്പ് യുവേഫ കോച്ചിങ് സർട്ടിഫിക്കറ്റ് നേടിയ കോച്ചിന് സമ്മാനമായി ആദ്യ കളിയിൽ വിജയയൊരുക്കി ക്രിസ്റ്റ്യാനോയും കൂട്ടരും. യുവൻറസ് കോച്ച് ആന്ദ്രെ പിർലോയുടെ അരങ്ങേറ്റ മത്സരമായ ഇറ്റാലിയൻ സീരി 'എ'യിലെ ആദ്യ അങ്കത്തിൽ സാംദോറിയക്കെതിരെ ചാമ്പ്യന്മാർക്ക് 3-0ത്തിന് ജയം.
യുവൻറസിെൻറയും എ.സി മിലാെൻറയും ഇതിഹാസതാരമായി കരിയർ അവസാനിപ്പിച്ച പിർലോയുടെ കോച്ചിങ് കരിയറിെൻറ അരങ്ങേറ്റമായിരുന്നു ഇന്നലെ. ക്രിസ്റ്റ്യാനോയും ദെയാൻ കുളുസെവ്സ്കിയും നയിച്ച മുന്നേറ്റത്തിന് പിന്നണിയിൽ ആരോൺ റംസി ചുക്കാൻ പിടിച്ചു.
സാറിയുടെ ശൈലിയിൽനിന്നുള്ള മാറ്റം വിളംബരം ചെയ്യുന്നതായിരുന്നു പിർലോയുടെ ഫോർമേഷൻ.3-4-1-2 വിന്യാസത്തിലൂടെ ടോട്ടൽ ഫുട്ബാളാണ് തെൻറ രീതിയെന്ന് മികച്ച മധ്യനിരക്കാരനായ പിർലോ പ്രഖ്യാപിക്കുകയായിരുന്നു.
സാംദോറിയക്കെതിരെ കളത്തിലിറങ്ങും മുമ്പുതന്നെ യൊഹാൻ ക്രൈഫും ഗ്വാർഡിയോളയും, ലൂയി വാൻഗാലും, ആഞ്ചലോട്ടി, കോെൻറ എന്നിവരുമാണ് തന്നെ സ്വാധീനിച്ച കോച്ചുമാരെന്നും പിർലോ പ്രഖ്യാപിച്ചിരുന്നു. സാംദോറിയക്കെതിരെ 13ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ബോക്സിനുള്ളിലെത്തിച്ച പന്ത് ദെയാൻ കുളുസെവ്സ്കി വലയിലാക്കി.
78ാം മിനിറ്റിൽ റീബൗണ്ട് ചെയ്ത ഹെഡ്ഡർ വീണ്ടും വലയിലാക്കി ബനൂച്ചി രണ്ടാം േഗാളടിച്ചു. 88ാം മിനിറ്റിൽ റംസിയുടെ പാസിൽ വലകുലുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടിക തികക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.