'ഗോട്ടുകൾ' അന്നും ഇന്നും ഹീറോസ് തന്നെ, മെസ്സി-ക്രിസ്റ്റ്യോനോ ഷോ തുടരുന്നു
text_fieldsലണ്ടൻ: മെസ്സി ഇരട്ടഗോളുമായി പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവിന് വഴിവെട്ടി 24 മിനിറ്റ് പൂർത്തിയായതേയുള്ളൂ, മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യോനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിനെ അവസാന നിമിഷം വിജയത്തേരിലേറ്റി.
നാടും നഗരവും ക്ലബും കുപ്പായവുമെല്ലാം മാറിയിട്ടും ഈ രണ്ടു പേർ ഫുട്ബാളിലെ പകരംവെക്കാനില്ലാത്ത രാജാക്കന്മാരായി തുടരുകയാണ്. കൗമാര സമയത്ത് തുടങ്ങിയ ഗോൾ വേട്ട ഇന്നും ഒരേ ആവേശത്തിൽ തുടരുന്നു. ഒരാൾക്ക് 36ഉം മറ്റൊരാൾക്ക് 34ഉം വയസ് പൂർത്തിയായെങ്കിലും കാൽപന്തിലെ മാന്ത്രികത മായുന്നേയില്ല.
ഫ്രീകിക്കും ലോങ് റെയ്ഞ്ചറും പെനാൽറ്റിയും ഹെഡറുമായി കളിവഴിത്തിരിച്ചുവിടുന്നവർ ഇവർ തന്നെ. ആരൊക്കെ വന്നാലും പോയാലും ഇവർ കളമൊഴിയും വരെ ഈ പേരുകൾ കായിക ഭൂപടത്തിൽ നിറഞ്ഞു നിൽക്കും തീർച്ച. ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന പദവി ഇരുവരും അവസാനം വരെ സ്വന്തം പേരിനൊപ്പം കൂടെക്കൂട്ടുമെന്നും ഉറപ്പ്.
ആർ.ബി ലീപ്സിഗിനെ 3-2ന് പി.എസ്.ജി തോൽപിച്ച മത്സരത്തിനാലാണ് മെസ്സിയുടെ ഇരട്ടഗോളുകൾ ക്ലബിന് നിർണായകമായത്.തൊട്ടടുത്ത ദിവസം അറ്റ്ലാന്റക്കെതിരെ നിർണായക മത്സരത്തിൽ അവസാന നിമിഷം മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തത് ക്രിസ്റ്റ്യാനോ െറാണാൾഡോയായിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിനായി 300ാം മത്സരത്തിലായിരുന്നും ക്രിസ്റ്റ്യാനോ രക്ഷകനായത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷം മാഞ്ചസ്റ്ററർ യുനൈറ്റഡ് തിരിച്ചുവരുന്നത് ഇത് മൂന്നാം തവണമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.