ക്രിസ്റ്റ്യാനോ യുവൻറസ് വിട്ട് പി.എസ്.ജിയിലേക്കോ? ചർച്ചകൾ കൊഴുക്കുന്നു
text_fieldsഒറ്റക്ക് പൊരുതിയിട്ടും ചാമ്പ്യൻസ് ലീഗിൽനിന്ന് ക്വാർട്ടർ കാണാതെ യുവൻറസ് പുറത്തായതോടെ നിരാശനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. പി.എസ്.ജിയാണ് താരം ലക്ഷ്യമിടുന്നതെന്നും ഫ്രഞ്ച് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ സീസണിൽ അയാക്സായിരുന്നു യുവൻറസിെൻറ ക്വാർട്ടർ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയതെങ്കിൽ ഇത്തവണയത് ഫ്രഞ്ച് ടീമായ ലിയോണായിരുന്നു. 2015 മുതൽ 18 വരെ റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടം ആഘോഷിച്ച റോണോക്ക് കഴിഞ്ഞ രണ്ട് സീസണിൽ സെമി കാണാനുള്ള ഭാഗ്യം പോലും ലഭിച്ചിട്ടില്ല.
രണ്ട് വർഷമായി ഇറ്റാലിയൻ ലീഗിെൻറ ഭാഗമായിരുന്ന റൊണാൾഡോ പി.എസ്.ജിയോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായേക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ലീഗിലേക്ക് കൂടുമാറുന്നത്. യുവൻറസിനൊപ്പം സീരി എ ടൈറ്റിലുകൾ തുടർച്ചയായി നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലെ പരാജയത്തെ തുടർന്ന് ഇൗ സമ്മറിൽ തന്നെ 35കാരനായ റോണോ ടീം വിടാനുള്ള തയാറെടുപ്പിലാണത്രേ.
താരത്തിെൻറ ഏജൻറ് ജോർജ് മെൻഡസ് പി.എസ്.ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയുമായി ഒരു സുപ്രധാന നീക്കത്തെ കുറിച്ച് സംസാരിക്കുമെന്നും അറ്റ്ലാൻറക്കെതിരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷമായിരിക്കും അതെന്നും സൂചനയുണ്ട്.
Cristiano Ronaldo is considering leaving Juventus.
— Robin Bairner (@RBairner) August 9, 2020
His agent, Jorge Mendes, will meet with #PSG sporting director Leonardo during the Champions League Final 8 in Lisbon.
(Foot Mercato)
അതേസമയം, യുവൻറസ് പ്രസിഡൻറ് റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തി. അടുത്ത സീസണിലും റൊണാൾഡോ ടീമിെൻറ ഭാഗമായിരിക്കുമെന്നും താരമാണ് ടീമിെൻറ നെടുംതൂണെന്നും അദ്ദേഹം സ്കൈ സ്പോർട്സിനോട് പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.