മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത്?; ഓസിലിന്‍റെ മറുപടി വൈറൽ
text_fieldsഅർജന്‍റീനയുടെ ലയണൽ മെസ്സിയാണോ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ചവനെന്ന തർക്കം ഫുട്ബാൾ ലോകത്തെ അവസാനിക്കാത്ത സമസ്യകളിലൊന്നാണ്. ആരാണ് മികച്ചവനെന്ന ചോദ്യത്തിന് മെസ്സിയുടെ പക്ഷത്ത് നിൽക്കാനും റൊണാൾഡോയുടെ പക്ഷത്ത് നിൽക്കാനും നിരവധി താരങ്ങളുണ്ട്.
എന്നാൽ ഇതേ ചോദ്യം സമകാലികനായ ജർമനിയുടെ ആഴ്സനൽ താരം മെസ്യൂദ് ഓസിലിേനാടായാലോ?. ട്വിറ്ററിൽ 'ആസ്ക് മെസ്യൂദ് എന്ന ഹാഷ്ടാഗിൽ ഓസിൽ ഒരുക്കിയ ചോദ്യോത്തര പരിപാടിയിൽ പ്രതീക്ഷിച്ച ചോദ്യമെത്തി. മെസ്സിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യത്തിന് ഓസിലിന്‍റെ മറുപടിയിങ്ങനെ: സ്പാനിഷ് ലീഗിലെ എക്കാലത്തേയും മികച്ച കളിക്കാരനാണെന്ന് മെസ്സി സ്വയം തെളിയിച്ചു. പക്ഷേ, റൊണാൾഡോ അദ്ദേഹം കളിച്ച എല്ലാ രാജ്യത്തും ഏറ്റവും മികച്ചവനാണ്.
മെസ്സി സ്പാനിഷ് ലീഗിൽ മാത്രമേ കഴിവുതെളിയിച്ചിട്ടുള്ളൂവെന്നും റൊണാൾഡോ ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം കഴിവുതെളിയിച്ചിട്ടുമുണ്ടെന്ന ക്രിസ്റ്റ്യാനോ പക്ഷക്കാരുടെ വാദം തന്നെയാണ് ഓസിലും പങ്കുവെച്ചത്. ക്ഷുഭിതരായ മെസ്സി ആരാധകർ ഓസിലിന്‍റെ അഭിപ്രായത്തിന് താഴെ പ്രതിഷേധം അറിയിക്കുന്നുണ്ട്.2010 മുതൽ 2013വരെ റയൽ മഡ്രിഡിൽ റൊണാൾഡോക്കൊപ്പം ഓസിൽ പന്തുതട്ടിയിരുന്നു.
തുർക്കി വംശജനായ താങ്കൾക്ക് ജർമനിക്കായി പന്തുതട്ടിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇെല്ലന്നായിരുന്നു ഓസിലിന്‍റെ മറുപടി. ലോകകപ്പ് നേടിയ ജർമൻ സംഘത്തോടൊപ്പം കളിച്ചതിൽ കുറ്റബോധം തോന്നുന്നില്ലെന്നും വിരമിച്ചതിൽ നഷ്ടബോധമില്ലെന്നും ഓസിൽ കൂട്ടിച്ചേർത്തു. തുർക്കി ക്ലബ്ബായ ഫെനർബാഹുവിന് വേണ്ടി പന്തുതട്ടാനുള്ള ആഗ്രഹവും ഓസിൽ മറച്ചുവെച്ചില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.