![ആഡംബര ബോട്ടിനു പിന്നാലെ പുതിയ ബുഗാട്ടിയും; ക്രിസ്റ്റ്യാനോക്ക് ഇതൊക്കെ എന്ത്...! ആഡംബര ബോട്ടിനു പിന്നാലെ പുതിയ ബുഗാട്ടിയും; ക്രിസ്റ്റ്യാനോക്ക് ഇതൊക്കെ എന്ത്...!](https://www.madhyamam.com/h-upload/2020/08/01/641414-cristy.webp)
ആഡംബര ബോട്ടിനു പിന്നാലെ പുതിയ ബുഗാട്ടിയും; ക്രിസ്റ്റ്യാനോക്ക് ഇതൊക്കെ എന്ത്...!
text_fieldsകളിക്കളത്തിലെ വേഗ രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ നിരത്തിലെ അതിവേഗക്കാരുടെ 'കാമുകൻ' കൂടിയാണ്. കണ്ണിലുടക്കുന്ന 'സുന്ദരികളെ' പറഞ്ഞ വിലക്ക് വാങ്ങും. അങ്ങനെ, ലോകത്തിലെ മുൻനിര വാഹനങ്ങളെയെല്ലാം സ്വന്തമാക്കിയ ഗ്ലാമർ താരം മറ്റൊന്നു കൂടി കൈവശപ്പെടുത്തിയിരിക്കുകയാണ്. ബുഗാട്ടിയുടെ ലിമിറ്റഡ് എഡിഷൻ സീര്യസായ ചെന്തോദിയാചിയാണ് യുവൻറസ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആകെ പത്തെണ്ണം മാത്രമാണ് ബുഗാട്ടി ഈ സീര്യസുകൾ നിർമിച്ചിരിക്കുന്നത്. 8.5 മില്ല്യൺ യൂറോയാണ് (ഏകദേശം 75 കോടി രൂപ) വാഹനത്തിെൻറ വില. ഫ്രഞ്ച് കമ്പനിയായ ബുഗാട്ടിയുടെ 110ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ മോഡൽ നിർമിച്ചത്.
53 കോടി രൂപ വിലയുള്ള ആഡംബര ബോട്ട് സ്വന്തമാക്കി ആഴ്ചകൾ പിന്നിടുേമ്പാഴാണ് ക്രിസ്റ്റ്യാനോ ബുഗാട്ടി ചെന്തോദിയാചി വാങ്ങുന്നത്. കുടുംബത്തിനൊപ്പം ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്ന താരത്തിെൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ബുഗാട്ടി ചിരോണിന്റെ പുതിയ പതിപ്പും സൂപ്പർ താരം നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്ന് മില്യൺ ഡോളർ മുടക്കിയാണ് റയൽ മാഡ്രിഡ് ക്ലബ് താരം ആ കാർ തന്റെ ശേഖരത്തിലെത്തിച്ചത്. 2.28 മില്യൺ ഡോളർ വിലയുള്ള മറ്റൊരു ബുഗാട്ടി കാറും കൈവശമുണ്ട്. പോർച്ചുഗൽ താരത്തിന് നിലവിൽ ലംബോർഗിനി, റോൾസ് റോയ്സ്, ആസ്റ്റൺ മാർട്ടിൻ ഡി.ബി9, പോർഷെ കെയ്ൻ ടെർബോ, മെക്ലാറൻസ് തുടങ്ങിയ കാറുകളുടെയും ഉടമയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.