വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ; അറ്റ്ലാന്റക്കെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് വൻ തിരിച്ചുവരവ്
text_fieldsലണ്ടൻ: ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, അവസാനിച്ചു എന്ന് എതിരാളികൾ വിചാരിക്കുേമ്പാൾ ഉയിർത്തെഴുന്നേറ്റ് അക്രമിച്ച് കീഴ്പ്പെടുത്തുന്ന പടനായകൻ. ചാമ്പ്യൻസ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഓൾഡ് ട്രഫോഡിൽ വെല്ലുവിളിച്ചെത്തിയ ഇറ്റാലിയൻ ടീം അറ്റ്ലാന്റയെ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-2ന് തോൽപിച്ചു. ആദ്യ പകുതി രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ മൂന്നെണ്ണം തിരിച്ചടിച്ച് മാഞ്ചസ്റ്ററർ യുനൈറ്റഡിന്‍റെ തിരിച്ചുവരവ്. ഇതോടെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കോച്ച് ഒലെ ഗെണ്ണർ സോൾഷ്യെയർക്കുമെതിരെ ഉയർന്ന വിമർശനങ്ങൾ താൽക്കാലികമായി അവസാനിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിയോടും ഏറ്റുമുട്ടാനിരിക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് ഈ വിജയം ആത്മവിശ്വാസമേകും.
You know it, @Cristiano ✊#MUFC | #UCL
— Manchester United (@ManUtd) October 21, 2021
15ാം മിനിറ്റിൽ മാരിയോ പസലിച്ചും 28ാം മിനിറ്റിൽ മെറിഹ് ഡെമിറാലുമാണ് യുനൈറ്റഡ് ആരാധകരെ നിശബ്ദമാക്കി വലയിൽ പന്തെത്തിച്ചത്. അരമണിക്കൂറിന് മുമ്പു തന്നെ രണ്ടുഗോളിന് മുന്നിലെത്തിയത് അറ്റ്ലാൻറയെ വലിയ ആവേശത്തിലാക്കി. ആത്മവിശ്വാസം നിറഞ്ഞ നീക്കങ്ങളുമായി അവർ പിന്നെയും യുൈനറ്റഡ് ഗോൾ മുഖത്ത് വട്ടമിട്ട് പറന്നു.
Oh what a night, oh what a night 🥰#MUFC | #UCL pic.twitter.com/g0Paa9AfnS
— Manchester United (@ManUtd) October 20, 2021
എന്നാൽ ആദ്യ പകുതിയുടെ ഇടവേളയിൽ കോച്ച് സോൾഷ്യെയർ താരങ്ങളുടെ മനിസ്സിൽ പകർന്നു നൽകിയ ഉൗർജം കളത്തിൽ കണ്ടു. രണ്ടാം പകുതി അവിശ്വസനീയമായി മാഞ്ചസ്റ്റർ യുനൈറ്റഡ് തിരിച്ചുവന്ന കാഴ്ചയാണ് ആരാധകർക്ക് കാണാനായത്. 53ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡാണ് ആദ്യ ഗോൾ നേടുന്നത്. 75ാം മിനിറ്റിൽ ഹാരി മെഗ്വയർ, ഒടുവിൽ 81ാം മിനിറ്റിൽ തകർപ്പൻ ഹെഡറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അവതരിച്ചു. ഇംഗ്ലീഷ് മണ്ണിൽ ജയിച്ചു മടങ്ങാമെന്ന അറ്റ്ലാന്റയുടെ മോഹത്തിന് ഇതോടെ അവസാനവുമായി. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസിന്‍റെ മിന്നും പ്രകടനവും യുനൈറ്റഡിന്‍റെ വിജയം അനായാസമാക്കി.
Fight until the end ✊
— Manchester United (@ManUtd) October 20, 2021
🗣 @B_Fernandes8@TeamViewer | #BringingYouCloser pic.twitter.com/XLEYh7oFxR
തകർപ്പൻ ജയത്തോടെ ഗ്രൂപിൽ ആറു പോയന്‍റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. അറ്റ്ലാന്റ നാലു പോയന്‍റുമായി രണ്ടാമതാണ്. യങ് ബോയ്സിനെ 4-1ന് തോൽപിച്ച വിയ്യ റയലാണ് മൂന്നാം സ്ഥാനത്ത്. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപിച്ച യങ് ബോയ്സ് മൂന്ന് പോയന്‍റുമായി നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.