Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രധാനതാരങ്ങളില്ലാതെ...

പ്രധാനതാരങ്ങളില്ലാതെ യുവ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ; ലക്ഷ്യം കോപ

text_fields
bookmark_border
പ്രധാനതാരങ്ങളില്ലാതെ യുവ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ; ലക്ഷ്യം കോപ
cancel

സാവോപോളോ: ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ജൂണിൽ എക്വഡോർ, പരഗ്വേ എന്നിവർക്കെതിരായ തെക്കനമേരിക്കൻ യോഗ്യത റൗണ്ട്​ മത്സരങ്ങൾക്കുള്ള 24 അംഗ ടീമിനെയാണ്​ കോച്ച്​ ടിറ്റെ പ്രഖ്യാപിച്ചത്​. സൂപ്പർ താരങ്ങളായ കുടീന്യോ, ഫെർണാണ്ടിന്യോ, വില്യൻ, ആർതർ​ മെലോ, ഡഗ്ലസ്​ കോസ്​റ്റ, മാഴ്​സലോ, റഫീന്യ എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കി. ജൂൺ നാലിന്​ എക്വഡോറിനും, എട്ടിന്​ പരഗ്വേക്കു​ം എതിരെയാണ്​ ബ്രസീലി​െൻറ യോഗ്യത മത്സരങ്ങൾ. അതേ സമയം വൈറ്ററൻ താരങ്ങളായ ഡാനി ആൽവ്​സും തിയാഗോ സിൽവയും ഇടം പിടിച്ചിട്ടുണ്ട്​.

കോപ അമേരിക്ക ടൂർണമെൻറ്​ കൂടി മുന്നിൽ കണ്ടാണ്​ യുവതാരങ്ങൾക്ക്​ മുൻതൂക്കം നൽകിയുള്ള ടീമിനെ പ്രഖ്യാപിച്ചത്​.

ടീം ബ്രസീൽ

ഗോൾകീപ്പർ: അലിസൺ, എഡേഴ്സൺ, വെവർട്ടൻ.

പ്രതിരോധം: ഡാനിലോ, ഡാനി ആൽവസ്, അലക്സ് സാൻഡ്രോ, റെനൻ ലോദി, തിയാഗോ സിൽവ, ലൂക്കാസ് വെരിസിമോ, എഡർ മിലിറ്റാവോ, മാർക്വീനോസ്

മധ്യനിര: കാസിമിറോ, ലൂക്കാസ് പക്വറ്റ, ഫാബീന്യോ, ഫ്രെഡ്, റിബെയ്റോ, ഡഗ്ലസ് ലൂയിസ്

മുന്നേറ്റം: നെയ്മർ, ഫിർമീന്യോ, റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, സെബാലീന്യോ, വിനീഷ്യസ് ജൂനിയർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazil footballCoutinho
News Summary - Dani Alves, Thiago Silva back for Brazil in FIFA World Cup qualifying
Next Story