ആ അമരീന്ദർ സിങ്ങല്ല ഈ അമരീന്ദർ സിങ് !
text_fields'പ്രിയ മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾ ഉദ്ദേശിച്ച അമരീന്ദർ സിങ്ങല്ല ഈ അമരീന്ദർ സിങ്'... പഞ്ചാബ് കോൺഗ്രസ് നേതാവായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടിവിട്ടപ്പോൾ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ആളു മാറി ടാഗ് ചെയ്തതോടെ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ ഗോൾ കീപ്പർ അമരീന്ദർ സിങ്. ബ്ലൂ ടിക്കുള്ള ഇരുവരുടെയും അകൗണ്ട് ഒരേ പോലെയായതോടെയാണ് പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ അമരീന്ദർ സിങ്ങിനെ പല മാധ്യമങ്ങളും തെറ്റായി ടാഗ് ചെയ്തത്.
Dear News Media, Journalists, I am Amrinder Singh, Goalkeeper of Indian Football Team 🇮🇳 and not the Former Chief Minister of the State Punjab 🙏😂 Please stop tagging me.
— Amrinder Singh (@Amrinder_1) September 30, 2021
മുൻ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടി വിട്ട് നേതൃത്വത്തിനെതിരെ പ്രതികരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ ക്യാപ്റ്റനെതിരെ 'പൊങ്കാല' തീർക്കുകയും ചെയ്തിരുന്നു. ആ 'തെറി'കളുടെ ചെറുതല്ലാത്ത ഭാഗവും ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിലെത്തുകയും ചെയ്തു. ഒടുവിൽ താരംതന്നെ അപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു.
സംഭവം വാർത്തയായതിനു പിന്നാലെ മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിങും ഇന്ത്യൻ താരത്തിന്‍റെ ട്വീറ്റിന് മറുപടി നൽകിയതും സമൂഹ മാധ്യമങ്ങളിൽ തരംഗമായി. 'സുഹൃത്തേ, ഈ അവസ്ഥ ഞാൻ മനസിലാക്കുന്നു, ഭാവിയിലെ മത്സരങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും' എന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് മറുപടിയായി കുറിച്ചത്. ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍റെ താരമായ അമരീന്ദർ സിങ് പഞ്ചാബിലെ മഹില്‍പൂരുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.