വനിത താരങ്ങൾക്ക് മർദനം; എ.ഐ.എഫ്.എഫ് നിർവാഹക സമിതി അംഗം അറസ്റ്റിൽ
text_fieldsപനാജി: വനിത താരങ്ങളെ മർദ്ദിച്ച കേസിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതി അംഗവും ഹിമാചൽപ്രദേശ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ദീപക് ശർമ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഗോവയിൽവെച്ച്, വനിത ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഖാദ് എഫ്.സിയുടെ താരങ്ങളായ പലക് വർമയെയും ഋതിക ഠാകുറിനെയും ഇയാൾ ആക്രമിച്ചെന്നാണ് കേസ്. താരങ്ങൾ എ.ഐ.എഫ്.എഫിന് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മപുസ പൊലീസ് സ്റ്റേഷനിൽ ഗോവ ഫുട്ബാൾ അസോസിയേഷനും പരാതി നൽകി.
ഹിമാചൽ ക്ലബായ ഖാദ് എഫ്.സി ക്യാമ്പിലെ ഏക പുരുഷനായിരുന്നു ദീപക്. ഗോവയിലേക്ക് യാത്ര തുടങ്ങിയതു മുതൽ ഇയാൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് താരങ്ങൾ പരാതിയിൽ പറയുന്നു. ‘‘രാത്രി ഭക്ഷണം കഴിഞ്ഞതിനാൽ മുട്ട പുഴുങ്ങുകയായിരുന്നു ഞങ്ങൾ. പ്രകോപിതനായ ദീപക് ഞങ്ങളുടെ മുറിയിലെത്തി എന്നെയും ഋതികയെയും ശാരീരികമായി ആക്രമിച്ചു. ആദ്യ നാൾതൊട്ടേ അയാൾ മദ്യലഹരിയിലായിരുന്നു’’ -ടീം നായികകൂടിയായ പലക് വ്യക്തമാക്കി.
ഗോവയിലേക്കു പോവുന്നതിന് ഹിമാചലിൽനിന്ന് ടെംപോ ട്രാവലിലാണ് സംഘം ഡൽഹിയിലേക്കു യാത്ര ചെയ്തത്. ഈ സമയത്തെല്ലാം ദീപക് പരസ്യമായി മദ്യപിക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.