കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തു
text_fieldsകോപ്പൻഹേഗൻ: യൂറോകപ്പിനിടെ കുഴഞ്ഞുവീണ ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്റ്റനുമായ ക്രിസ്റ്റ്യൻ എറിക്സൺ പ്രാഥമിക ചികിത്സയോട് പോസിറ്റീവായി പ്രതികരിച്ചതായി വിവരം. ഡെൻമാർക്ക് ഫുട്ബാൾ അസോസിയേഷനും യുവേഫയും ആരോഗ്യ നില തൃപതികരമാണെന്ന് അറിയിച്ചു. എറിക്സൺ ചികിത്സക്ക് ശേഷം ഉണർന്നിരിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എറിക്സനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എറിക്സന്റെ ആരോഗ്യ നില തൃപ്തികരണമാണെന്ന് അറിഞ്ഞതോടെ ഫിൻലാൻഡ്-ഡെന്മാർക്ക് മത്സരം പുനരാംരംഭിച്ചു.
സ്വന്തം നാട്ടുകാർക്ക് മുമ്പിൽ പന്തുതട്ടുേമ്പാൾ അപ്രതീക്ഷിതമായി താരം കുഴഞ്ഞുവീണതോടെ സഹതാരങ്ങളും ടീം അധികൃതരും അടക്കമുള്ളവർ ആശങ്കയിലായിരുന്നു.ഇന്‍റർമിലാൻ താരമായ 29 കാരനായ എറിക്സൺ ടീമിലെ നിർണായക സാന്നിധ്യമാണ്. എറിക്സണ് പ്രാർഥനകളുമായി ലോകത്തെ പ്രമുഖ ഫുട്ബാൾ താരങ്ങളും ക്ലബുകളും ആരാധകരും സമൂഹമാധ്യമങ്ങളിൽ ഒത്തുചേർന്നു.
ഗ്രൂപ്പ് ബിയിലെ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരം പകുതിയോട് അടുത്തപ്പോഴായിരുന്നു സംഭവം. മറ്റുതാരങ്ങളുമായി കൂട്ടിയിടിക്കുകയോ ഫൗൾ ചെയ്യപ്പെടുകയോ ചെയ്തതായി ദൃശ്യങ്ങളിലൊന്നും കാണുന്നില്ല. മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.