ഡെന്മാർക് ഉറപ്പിച്ചു; ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ രാജ്യം
text_fieldsകോപ്പൻഹേഗൻ: ഖത്തർ ലോകകപ്പിന് യോഗ്യത നേടുത്ത രണ്ടാമത്തെ രാജ്യമായി ഡെന്മാർക്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രിയെയ തോൽപിച്ചതോടെയാണ് ഡെന്മാർക് യോഗ്യത ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം മാസിഡോണിയയെ തകർത്ത് ജർമനി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായിരുന്നു.
ഗ്രൂപ്പ് എഫിൽ നിന്നും ബഹുദൂരം മുന്നിലെത്തിയാണ് ഡെന്മാർക് യോഗ്യത ഉറപ്പിച്ചത്. എട്ടുമത്സരങ്ങളിൽ എട്ടും ജയിച്ച ഡെന്മാർകിന് 24 പോയന്‍റുള്ളപ്പോൾ രണ്ടാമതുള്ള സ്കോട്ട്ലാൻഡിന് 17 പോയന്‍റ് മാത്രമാണുള്ളത്. എട്ടുമത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് ഡെന്മാർക് ഇതിനോടകം അടിച്ചുകൂട്ടിയത്. ഇസ്രയേൽ, ഓസ്ട്രിയ, ഫറോവ ഐസ്ലൻസ്, മൽഡോവ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
53ാം മിനിറ്റിൽ ജോക്വിം മെഹ്ലെ നേടിയ ഗോളിലാണ് ഡെന്മാർക് ഒാസ്ട്രിയക്കെതിരെ ജയം നേടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.